X

സ്വര്‍ണത്തില്‍ കണ്ണുവച്ച് മലയാളി; പ്രതിവര്‍ഷം വാങ്ങിക്കൂട്ടുന്നത് ഒരു ലക്ഷം കോടി രൂപയുടെ സ്വര്‍ണം

കൊച്ചി: സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തില്‍ മുതല്‍ മുടക്കാനുള്ള പ്രവണത മലയാളികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്നു. സംസ്ഥാനത്ത് ഒരു വര്‍ഷം 224-240 ടണ്‍ സ്വര്‍ണം വില്‍ക്കപ്പെടുന്നു എന്നാണ് കണക്ക്. അതായത് 1.10 ലക്ഷം കോടി രൂപയുടെ സ്വര്‍ണ വിപണിയാണ് കേരളത്തിലേത്. ഇതില്‍ 40 ശതമാനം സ്വര്‍ണം വിവാഹ ആവശ്യങ്ങള്‍ക്ക് വാങ്ങുന്നതാണ്. 60 ശതമാനം നിക്ഷേപം എന്ന നിലയിലും.

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് അടക്കം വിദേശത്തു നിന്നെത്തുന്ന സ്വര്‍ണം ഇതിന് പുറമേയാണ്. മറ്റു നിക്ഷേപങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്വര്‍ണത്തിന്റെ മൂല്യം തന്നെയാണ് ആകര്‍ഷകം. നഷ്ടമാകില്ലെന്ന ബോദ്ധ്യവും എളുപ്പത്തില്‍ പണയം വച്ച് പണാവശ്യത്തിന് ഉപയോഗിക്കാമെന്ന സൗകര്യവും മഞ്ഞലോഹത്തെ ആകര്‍ഷകമാക്കുന്നു.

ലോക്ക്ഡൗണില്‍ തകര്‍ന്ന സ്വര്‍ണ വിപണി വിവാഹ സീസണ്‍ ആയതോടെ പതിയെ ഉണര്‍ന്നുവരികയാണ് എന്ന് വ്യാപാരികള്‍ പറയുന്നു. അതേസമയം, ഉയര്‍ന്ന സ്വര്‍ണ വില സാധാരണക്കാരനെ വലയ്ക്കുന്നുമുണ്ട്. കഴിഞ്ഞ എട്ടു ദിവസമായി താഴ്ന്നു നിന്ന സ്വര്‍ണ വില ഒറ്റ ദിവസം കൊണ്ട് 1040 രൂപയാണ് വര്‍ദ്ധിച്ചത്. പവന് 40,240 രൂപയാണ് ഇപ്പോഴത്തെ വില. ഗ്രാമിന് 5030 രൂപയും.

Test User: