പുതിയ സ്വകാര്യതാ നയത്തെ തുടര്‍ന്ന് വാട്‌സ്ആപ്പ് നേരിടുന്ന പ്രതിസന്ധിക്ക് പുറമേ, മാതൃകമ്പനിയായ ഫേസ്ബുക്കിനും തിരിച്ചടി മുറുകുന്നു. ബ്രിട്ടനില്‍ ഫേസ്ബുക്കിനെതിരെ കോമ്പറ്റീഷന്‍ റെഗുലേറ്റര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വിശ്വാസ വഞ്ചനയുടെ പേരിലാണ് അമേരിക്കന്‍ സോഷ്യല്‍ മീഡിയ ഭീമനെതിരെ അന്വേഷണം നടത്തുക.
ഈ വര്‍ഷം തുടക്കത്തില്‍ യു.കെ സര്‍ക്കാര്‍ ഗൂഗ്‌ളിനും ആപ്പിളിനുമെതിരെ സമാനമായ നടപടികളെടുത്തിരുന്നു. സമൂഹ മാധ്യമ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാനും ഓണ്‍ലൈന്‍ പരസ്യത്തിനും വേണ്ടി സ്വന്തം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് അനധികൃതമായി ഉപയോഗിക്കുന്ന രീതിയാണ് ബ്രിട്ടനിലെ കോമ്പറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്‌സ് അധികൃതര്‍ പരിശോധിക്കുകയെന്ന് അടുത്ത വൃത്തങ്ങള്‍ ഫിനാന്‍ഷ്യല്‍ ടൈംസിനോട് വെളിപ്പെടുത്തി.