വാഷിങ്ടണ്‍: ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദിയെക്കുറിച്ച് അന്വേഷിക്കാന്‍ പുറപ്പെട്ട അമേരിക്കന്‍ അന്വേഷണ ഉദ്യോഗസ്ഥ സിറിയയില്‍ പോയി അതേ തീവ്രവാദിയെ വിവാഹം ചെയ്തു. എഫ്.ബി.ഐയുടെ പരിഭാഷകയായി ജോലി നോക്കിയിരുന്ന ഡാനിയേല ഗ്രീനെ ആണ് ജര്‍മന്‍കാരനായ ഡെനിസ് കുസ്‌പെര്‍ട്ടിനെ വിവാഹം ചെയ്തതെന്ന് സി.എന്‍.എന്‍ പറയുന്നു. അബു ത്വല്‍ഹ അല്‍ അല്‍മാനി എന്ന പേരിലാണ് കുസ്‌പെര്‍ട്ട് ഐ.എസില്‍ അറിയപ്പെട്ടിരുന്നത്. ഐ.എസ് പുറത്തുവിട്ട പല വീഡിയോകളിലും ഇയാള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഡാനിയേല ഗ്രീനെയും ജര്‍മന്‍ വംശജയാണ്. 2011ല്‍ എഫ്.ബി.ഐയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കു കയറിയ ഡാനിയേല 2014 ജനുവരിയില്‍ ഡെട്രോയിറ്റിലെ ഓഫീസില്‍ ജോലി ചെയ്യുമ്പോഴാണ് കുസ്‌പെര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാനുള്ള ചുമതല ലഭിക്കുന്നത്. എന്നാല്‍ ജൂണില്‍ കുടുംബത്തെ കാണാന്‍ ജര്‍മനിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് എഫ്.ബി.ഐയില്‍നിന്ന് അവധിയെടുത്ത് പുറപ്പെട്ട ഡാനിയേല തുര്‍ക്കിയിലേക്കാണ് വിമാനം കയറിയത്. തുടര്‍ന്ന് സിറിയയിലുമെത്തി. തുടര്‍ന്ന് അല്‍മാനിയെ കണ്ട് അയാളെ വിവാഹം ചെയ്തു. ആഴ്ചകള്‍ക്കുശേഷം തെറ്റുമനസിലാക്കിയ ഡാനിയേല സിറിയയില്‍നിന്ന് രക്ഷപ്പെട്ട് യു.എസില്‍ തിരിച്ചെത്തി. അതേ വര്‍ഷം ആഗസ്ത് എട്ടിന് യു.എസില്‍ അറസ്റ്റിലാവുകയും ചെയ്തു. കുറ്റം സമ്മതിച്ച അവര്‍ രണ്ടു വര്‍ഷം തടവ് അനുഭവിച്ചു. അമേരിക്കന്‍ സേനയില്‍ ജോലി ചെയ്യുന്ന ഒരാള്‍ ഭര്‍ത്താവായുള്ളപ്പോള്‍ തന്നെയാണ് ഡാനിയേല ഐ.എസ് തീവ്രവാദിയെ വിവാഹം ചെയ്തത്. ചെക്കോസ്ലാവാക്യയില്‍ ജനിച്ച അവര്‍ വളര്‍ന്നത് ജര്‍മനിയിലാണ്. യു.എസ് സൈനികനെ വിവാഹം ചെയ്ത് യു.എസിലെത്തുകയായിരുന്നു.
- 8 years ago
chandrika
Categories:
Culture