X

പറവൂരില്‍ പെണ്‍കുട്ടി തീ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സഹോദരി ജിത്തുവിനായുള്ള അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക്‌

എറണാകുളം പറവൂരില്‍ പെണ്‍കുട്ടി തീ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ കാണാതായ സഹോദരി ജിത്തുവിനായുള്ള അന്വേഷണം ശക്തമാക്കി പൊലീസ്. അയല്‍ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപിച്ച പൊലിസ് ട്രെയ്ന്‍ മാര്‍ഗം സഹോദരി രക്ഷപ്പെട്ടുവെന്ന നിഗമനമാണ് മുന്നോട്ട് വെക്കുന്നത്. സംഭവം നടന്ന് 3 ദിവസം പൂര്‍ത്തിയായതിനാല്‍ പൊലീസ് ജിത്തുവിനായുള്ള ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുമുണ്ട്.

പെണ്‍കുട്ടി മരണപ്പെടാന്‍ കാരണം പൊള്ളലേറ്റതിനാലാണെന്ന് ഇന്നലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് മുറിവുകളൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. ശരീരം മുഴുവനായി കത്തിക്കരിഞ്ഞതിലാണെന്ന് മുറിവുകള്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നതെന്ന് റൂറല്‍ എസ് പി കാര്‍ത്തിക് പറഞ്ഞിരുന്നു. പെണ്‍ക്കുട്ടിയുടെ മരണത്തിന് പിന്നാലെ സഹോദരി ജിത്തുവിനെ കാണാതായത് കൂടുതല്‍ ദുരൂഹത സൃഷ്ടിച്ചിരുന്നു. മുന്‍പ് 2 തവണ ജിത്തുവിനെ കാണാതായിട്ടുണ്ടായിരുന്നെന്ന് റൂറല്‍ എസ് പി പറഞ്ഞു.

Test User: