X

‘മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ അന്വേഷണം വേണം’; കുഴല്‍നാടന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ കോടതിയെ സമീപിച്ചു. ഹർജി 14ന് വീണ്ടും പരിഗണിക്കും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിച്ചത്.

തുടര്‍ന്ന് വിജിലന്‍സിന് കോടതി നോട്ടീസ് അയച്ചു. കുഴല്‍നാടന്റെ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടു.  മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ തുടര്‍നടപടിയില്ലാത്ത സാഹചര്യത്തില്‍ ആണ് മാത്യൂ കുഴല്‍നാടന്‍ കോടതിയെ സമീപിച്ചത്. സിഎംആര്‍എല്‍ കമ്പനിക്ക് യഥേഷ്ടം കരിമണല്‍ ലഭിക്കാന്‍ വഴി ഒരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ 2018 ല്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗമാണെന്ന് മാത്യു കുഴല്‍ നാടന്‍ ആരോപിച്ചിരുന്നു.

സമാന സ്വഭാവമുള്ള ഹർജികൾ മാത്യു കുഴൽനാടൻ മറ്റ് കോടതികളിൽ നൽകിയിട്ടുണ്ടോ എന്നു വ്യക്തമല്ലെന്നും, ഇക്കാര്യം പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തുടർന്നാണ് ഹർജി പരിഗണിക്കുന്നത് 14ലേക്ക് മാറ്റിയത്.

webdesk14: