X
    Categories: gulfNews

യുഎസിനേക്കാളും യൂറോപ്പിനേക്കാളും നിക്ഷേപകര്‍ക്ക് പ്രിയം യുഎഇ; കാരണം ഇതാണ്

ദുബൈ: യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ പണമിറക്കുന്നതിനേക്കാള്‍ നിക്ഷേപകര്‍ക്ക് പ്രിയം യുഎഇയാണെന്ന് ധനകാര്യ സ്ഥാപനമായ യുബിഎസ് നടത്തിയ പഠനം. രാജ്യത്തെ നിക്ഷേപകര്‍ക്കിടയിലാണ് യുബിഎസ് ഇന്‍വസ്റ്റര്‍ സെന്റിമെന്റ് എന്ന പേരില്‍ പഠനം നടത്തിയത്.

സര്‍വേയില്‍ പങ്കെടുത്ത 83 ശതമാനം പേരും യുഎഇയാണ് നിലവില്‍ നിക്ഷേപത്തിന് ആകര്‍ഷമായ ഇടം എന്ന അഭിപ്രായം രേഖപ്പെടുത്തി. 5ജി നെറ്റ്‌വര്‍ക്ക്, ഹെഡ്ജ് ഫണ്ട് തുടങ്ങിയവയില്‍ നിക്ഷേപം ഇറക്കാനാണ് മിക്കവരും താത്പര്യപ്പെടുന്നത് എന്ന് പഠനം പറയുന്നു. മേഖലയിലെ ഓഹരി വിപണികള്‍ അടുത്ത ആറു മാസത്തേക്കെങ്കിലും സുസ്ഥിരമായി നിലനില്‍ക്കും എന്നാണ് നിക്ഷേപകര്‍ പറയുന്നത്.

14 വിപണികളില്‍ നിന്നുള്ള നാലായിരം നിക്ഷേപകരിലാണ് യുബിഎസ് പഠനം നടത്തിയത്. നിക്ഷേപകര്‍ക്ക് ഉപദേശങ്ങള്‍ ഏറെ വേണ്ട സമയാണ് മഹാമാരിക്കാലമെന്ന് യുബിഎസ് അമേരിക്കാസ് പ്രസിഡണ്ട് ടോം നരറ്റില്‍ പറയുന്നു. യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് തങ്ങളുടെ ക്ലയിന്റുകളില്‍ എത്താനുള്ള അതുല്യമായ അവസരമാണ് എന്നും അദ്ദേഹം പറയുന്നു.

യുഎസ് തെരഞ്ഞെടുപ്പിന് മധ്യേഷ്യയില്‍ അടക്കമുള്ള വിപണികളില്‍ ചലനമുണ്ടാക്കാന്‍ സാധിക്കുമെന്ന് യുബിഎസ് ഗ്ലോബല്‍ വെല്‍ത്ത് മാനേജ്‌മെന്റ് കോ-പ്രസിഡണ്ട് ഇഖ്ബാല്‍ ഖാന്‍ ചൂണ്ടിക്കാട്ടുന്നു. യുഎഇ നിക്ഷേപകര്‍ തെരഞ്ഞെടുപ്പിനെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Test User: