വളാഞ്ചേരി: പുറമണ്ണൂര്‍ മജ്ലിസ് ആട്സ് ആന്റ് സയന്‍സ് കോളെജില്‍ സമാപിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തിലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച റിപ്പോര്‍ട്ടര്‍, മികച്ച ഫോട്ടോഗ്രാഫര്‍ എന്നീ അവാര്‍ഡുകള്‍ ചന്ദ്രിക നേടി. മികച്ച റിപ്പോര്‍ട്ടറായി ഷഹബാസ് വെളളിലയേയും മികച്ച ഫോട്ടോഗ്രാഫറായി സഈദ് അന്‍വറിനേയും തെരഞ്ഞെടുത്തു.
മികച്ച റിപ്പോര്‍ട്ടറായി യാസീന്‍ റഷീദ് (മാധ്യമം), മികച്ച സ്റ്റോറി -മാതൃഭൂമി, മികച്ച ലേഔട്ട് -മനോരമ, മികച്ച കവറേജ് മാധ്യമം, മികച്ച ദൃശ്യമാധ്യമം- ഏഷ്യനെറ്റ് എന്നിങ്ങനെയാണ് പുരസ്‌കാരം. മജ്ലിസ് കോളെജ് ഡയറക്ടര്‍-നൗഷാദ്, എന്‍, മീഡിയ വിഭാഗം അധ്യാപകന്‍ അഭിലാഷ് കെ, മിഡ്പോയിന്റ് പബ്ലിക്കേഷന്‍ എഡിറ്റര്‍ മുസ്തഫ പുളിക്കല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
അവാര്‍ഡുകള്‍ മാര്‍ച്ച് ആദ്യവാരത്തില്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ കൈമാറും.