X

മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള അഭിമുഖം; മുഖ്യമന്ത്രിക്കും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതിയുമായി ഹൈക്കോടതി അഭിഭാഷകന്‍

മുഖ്യമന്ത്രി പിണറായി വിജയനും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി നല്‍കി ഹെക്കോടതി അഭിഭാഷകന്‍ ബൈജു നോയല്‍. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള അഭിമുഖത്തിനെതിരെയാണ് പരാതി നല്‍കിയത്. എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും സിജെഎം കോടതിയിലുമാണ് ബൈജു നോയല്‍ പരാതി നല്‍കിയിരിക്കുന്നത്.

ദി ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖം വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണവുമായി രംഗത്തു വന്നിരുന്നു. അഭിമുഖത്തിനുവേണ്ടി പി ആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ്് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

ദി ഹിന്ദു പത്രത്തിന് അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ഹരിപ്പാട് മുന്‍ എം എല്‍ എ ദേവകുമാറിന്റെ മകനാണെന്നും അതില്‍ താത്പര്യമുള്ളതുകൊണ്ട് കൂടിയാണ് അഭിമുഖത്തിന് അനുവാദം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ദി ഹിന്ദുവിലെ ലേഖികയുടെ ഒപ്പം ഒരാള്‍ കൂടി അഭിമുഖത്തിന് ഉണ്ടായിരുന്നെന്നും മുഖ്യമന്ത്രി സമ്മതിച്ചിരുന്നു. അഭിമുഖത്തില്‍ മലപ്പുറം ജില്ലയെ കുറിച്ച് വന്ന പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

 

webdesk17: