X
    Categories: indiaNews

ഇടപെട്ട് കര്‍ഷക നേതാക്കള്‍; മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാതെ താരങ്ങള്‍

ദേശീയ ഗുസ്തി ഫെഡറേഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്ന ഗുസ്തി താരങ്ങള്‍, മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുന്നതില്‍ നിന്ന്് താല്‍ക്കാലികമായി പിന്മാറി.

കര്‍ഷക നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഗുസ്തി താരങ്ങളുടെ പിന്മാറ്റം. തങ്ങളുടെ മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് കണ്ണീരണിഞ്ഞ് ഹരിദ്വാറിലെ ഗംഗാതീരത്ത് എത്തിയ ഗുസ്തി താരങ്ങളെ കര്‍ഷക നേതാക്കള്‍ അനുനയിപ്പിച്ചാണ് താത്കാലികമായി പ്രതിഷേധം അവസാനിപ്പിച്ചത്.

നരേഷ് ടികായത്തിന്റെ നേതൃത്വത്തിലുള്ള കര്‍ഷക നേതാക്കളാണ് ഹരിദ്വാറിലേക്ക് എത്തിയത്. ഇവര്‍ ഗുസ്തി താരങ്ങളുടെ കൈയില്‍നിന്ന് മെഡലുകള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് കര്‍ഷക നേതാക്കള്‍ ഗുസ്തി താരങ്ങളുമായി സംസാരിച്ചു. അഞ്ചുദിവസത്തെ സാവകാശം നരേഷ് ടിക്കായത്ത് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് താത്കാലികമായി പ്രതിഷേധത്തില്‍ നിന്ന് താരങ്ങള്‍ പിന്മാറിയത്.

മെഡലുകള്‍ ഒഴുക്കില്ലെന്ന് പ്രഖ്യാപിച്ച് താരങ്ങള്‍ ഹരിദ്വാറില്‍ നിന്ന് തിരിച്ചു. താരങ്ങള്‍ക്ക് പിന്തുണയുമായി വലിയ ജനാവലി ഹരിദ്വാറിലെത്തിയിരുന്നു. മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് കണ്ണീരണിഞ്ഞ് ഗുസ്തി താരങ്ങള്‍ ഗംഗാതീരത്തേക്ക് എത്തിയതോടെ വൈകാരികമായ രംഗങ്ങളായിരുന്നു ഹരിദ്വാറില്‍ അരങ്ങേറിയത്. താരങ്ങള്‍ക്ക് പിന്തുണയുമായി വന്‍ ജനാവലി എത്തിയിരുന്നു.

 

webdesk13: