ന്യൂയോര്‍ക്ക്: രാജ്യത്ത് കൂടുതല്‍ പേരും ഉപയോഗിക്കുന്നത് മൊബൈല്‍ ഇന്റര്‍നെറ്റാണ്. വിലക്കുറവില്‍ അണ്‍ലിമിറ്റഡ് പ്ലാനുകള്‍ ടെലികോം കമ്പനികള്‍ അവതരിപ്പിച്ചിരിക്കുന്നത് ഇന്റര്‍നെറ്റ് ഉപഭോഗം കൂട്ടുന്നതില്‍ പ്രധാനമാണ്. മാത്രമല്ല, ഇന്ത്യയാണ് ലോകത്ത് മൊബൈല്‍ ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ ഏറ്റവും വിലക്കുറവുള്ള വിപണിയില്‍ ഒന്ന്. 250 രൂപയ്ക്ക് പ്രതിദിനം 2 ജിബി ഡാറ്റ ഒരു മാസത്തേക്ക് ലഭിക്കും എന്നത് ഗ്രാമങ്ങളില്‍ പോലും മൊബൈല്‍ ഇന്റര്‍നെറ്റ് ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നു.
അതെ സമയം മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡിന്റെ കാര്യത്തില്‍ ഇന്ത്യയുടെ നില അത്ര നല്ലതല്ല. ഏതെങ്കിലും സ്പീഡ് ടെസ്റ്റ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിങ്ങളുടെ മൊബൈല്‍ ഇന്റര്‍നെറ്റിന്റെ സ്പീഡ് ടെസ്റ്റ് നടത്തിയാല്‍ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ.
ഊക്ലയുടെ സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് സെപ്റ്റംബറില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് 131ാം സ്ഥാനം മാത്രമാണ്. 138 രാജ്യങ്ങളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ് കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യറാക്കിയിരിക്കുന്നത്. ശരാശരി ആഗോള ഡൗണ്‍ലോഡ് സ്പീഡ് 35.26 എംബിപിഎസ്സില്‍ നില്‍കുമ്പോള്‍ ഇന്ത്യയിലെ ഡൗണ്‍ലോഡ് സ്പീഡ് 12.07 എംബിപിഎസ് മാത്രമാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നു. ശരാശരി ആഗോള അപ്‌ലോഡ് സ്പീഡ് 11.22 എംബിപിഎസ് ആണ്. ഇന്ത്യയിലിത് 4.3 എംബിപിഎസ് മാത്രം.
ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, പാകിസ്താന്‍, നേപ്പാള്‍ എന്നിവ ലിസ്റ്റില്‍ ഇന്ത്യയ്ക്ക് മുന്നിലാണ്. 102ാം സ്ഥാനത്തുള്ള ശ്രീലങ്കയില്‍ 19.95 എംബിപിഎസ് ആണ് വേഗം. 116ാം സ്ഥാനത്തുള്ള പാകിസ്ഥാനില്‍ 17.13 എംബിപിഎസ്സും, 117ാം സ്ഥാനത്തുള്ള നേപ്പാളില്‍ 17.12 എംബിപിഎസ് ആണ് മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ്.ലിസ്റ്റില്‍ ഒന്നാമത് ദക്ഷിണ കൊറിയയാണ്. 121.00 എംബിപിഎസ് ദക്ഷിണ കൊറിയയിലെ ശരാശരി മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ്.