X
    Categories: gulfNews

വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റികള്‍ അബുദാബി മോഡല്‍ സ്‌കൂളില്‍

അബൂദാബി: വിദ്യാര്‍ത്ഥികളുടെ ഭാവി തീരുമാനിക്കുന്നതിനും വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലെ സാധ്യതകളും മനസ്സിലാക്കുന്നതിനായി അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റികള്‍ അബുദാബി മോഡല്‍ സ്‌കൂളിൽ എത്തുന്നു.

ജനുവരി 8, 9 തിയ്യതികളിലായി വൈകീട്ട് നാലുമുതല്‍ എട്ടുവരെ നടക്കുന്ന പരിപാടിയില്‍ അബുദാബിയിലെയും എല്ലാ സ്കൂളുകളിലെയും കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

ആഗോളതലത്തിലുള്ള മുപ്പതോളം യൂനിവേഴ്സിറ്റികളാണ് കെകരിയര്‍ ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. ഉന്നത വിദ്യാഭ്യാസമേഖലയില്‍ തിരഞ്ഞെടുക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ചും ഭാവിയിലെ ജോലി സാധ്യതകളെക്കുറിച്ചുമെല്ലാം യൂനിവേഴ്സിറ്റി അധികൃതരില്‍ നിന്ന് അറിയാന്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അവസരമുണ്ടാവും. യു.എ.ഇ, ഇന്ത്യ, യു.എസ്, യു.കെ., ജര്‍മനി, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ മികച്ച യൂനിവേസ്റ്റികളാണ് പങ്കെടുക്കുക.

ഇതോടനുബന്ധിച്ചു പുസ്തകമേളയും വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ ഖാദര്‍ വി.വി, വൈസ് പ്രിന്‍സിപ്പല്‍ എ.എം. ഷരീഫ്, മാനേജര്‍ ഐ.ജെ. നസാരി, ബോയ്സ് സെക്ഷന്‍ ഹെഡ് ഡോ. അബ്ദുല്‍ റഷീദ് കെ.വി, കൗണ്‍സിലര്‍ ദിബ്യേന്ദു കര്‍ഫ എന്നിവര്‍ പങ്കെടുത്തു.

webdesk13: