ഗാസയിലും മറ്റും ഇസ്രാഈല്‍ ഭരണകൂടം നടത്തുന്ന ആക്രമണങ്ങള്‍ മനുഷ്യാവകാശ ലംഘനവും ഒരു ജനതയ്ക്ക് മേല്‍ നടത്തുന്ന
കൂട്ടക്കൊലയുമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ കുറ്റപ്പെടുത്തി. ഇസ്രാഈലില്‍ ഫലസ്തീന്‍ ജനതയെ ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിന് സമാനമായാണ് കൈകാര്യം ചെയ്യുന്നതെന്ന് നേരത്തെ അംനിസ്റ്റി കുറ്റപ്പെടുത്തി. തുര്‍ക്കിയും റഷ്യയും ഫലസ്തീന് അനുകൂലമായ പ്രസ്താവന നടത്തി. അതിനിടെ ഗസയിലെ ധനമന്ത്രിയെ ഇസ്രാഈല്‍ സേന കൊലപ്പെടുത്തി.