X
    Categories: CultureMoreNewsViews

ഗാന്ധിജിയുടെ ഓര്‍മകള്‍ ഇല്ലാതാക്കാന്‍ രഹസ്യനീക്കം: മോദി അധികാരത്തില്‍ വന്നശേഷം ഗാന്ധി സമാധാന പുരസ്‌കാരം പ്രഖ്യാപിച്ചില്ല

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ഓര്‍മകള്‍ ആസൂത്രിതമായി ഇല്ലാതാക്കാന്‍ ആര്‍.എസ്.എസ് നേതൃത്വത്തിന്റെ രഹസ്യനീക്കം. ലോകം ഏറെ ആദരവോടെ കണ്ടിരുന്ന ഇന്ത്യയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര പുരസ്‌കാരങ്ങളിലൊന്നായ ‘അന്താരാഷ്ട്ര ഗാന്ധി സമാധാന പുരസ്‌കാരം’ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രഖ്യാപിച്ചില്ല.

2014-ലാണ് അവസാനമായി ഗാന്ധി സമാധാന പുരസ്‌കാരം പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇതിന് ശേഷം കഴിഞ്ഞ നാല് വര്‍ഷമായി പുരസ്‌കാരം പ്രഖ്യാപിച്ചിട്ടില്ല. എല്ലാ വര്‍ഷവും പുരസ്‌കാരത്തിന് അപേക്ഷകള്‍ കിട്ടുന്നുണ്ടെങ്കിലും ജേതാവിനെ നിശ്ചയിക്കാത്തതിന്റെ കാരണം അജ്ഞാതമാണെന്നാണ് സാംസ്‌കാരിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഗാന്ധിജിയുടെ ഓര്‍മകള്‍ മായ്ച്ചുകളയാനുള്ള ആര്‍.എസ്.എസ് നീക്കങ്ങളുടെ ഭാഗമായാണ് അവാര്‍ഡ് നല്‍കാതിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്നതാണ് ഗാന്ധി സമാധാന പുരസ്‌കാരം. ഒരു കോടി രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ദേശ, വംശം, ലിംഗ പരിഗണനകള്‍ കൂടാതെയാണ് ഗാന്ധി സമാധാന പുരസ്‌കാരം നല്‍കാറുള്ളത്.

പോസ്റ്റല്‍ സ്റ്റാമ്പുകളില്‍ നിന്ന് ഗാന്ധിജിയേയും നെഹ്‌റുവിനേയും ഒഴിവാക്കാനുള്ള നീക്കങ്ങളും സംഘപരിവാര്‍ നടത്തുന്നുണ്ട്. ഇവര്‍ക്ക് പകരം ഹൈന്ദവ രാജാക്കന്‍മാരുടെ സ്റ്റാമ്പുകളാണ് പ്രധാനമായും പുറത്തിറങ്ങുന്നത്. നിശബ്ദമായി രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിന്റെ മായ്ച്ചുകളയാനും ഹിന്ദുത്വത്തെ പ്രതിഷ്ഠിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: