ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിക്കപ്പെട്ട അന്താരാഷ്ട്ര വ്യോമയാത്രാ നിരോധനം ഡിസംബര്‍ 31 വരെ നീട്ടി. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.
എന്നാല്‍ ചരക്കുവിമാനങ്ങള്‍, എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമുള്ള വിമാനങ്ങള്‍ എന്നിവയുടെ സര്‍വീസ് തുടരും. അതുകൊണ്ടു എയര്‍ ബബ്ള്‍ കരാറുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കുള്ള പ്രവാസികളുടെ യാത്രയെ നിരോധനം ബാധിക്കില്ല.
രാജ്യത്തെ കോവിഡ് നിരക്കുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് വ്യോമയാത്രാ നിരോധന കാലാവധി നീട്ടിയത്. അടുത്ത വര്‍ഷം ആദ്യത്തോടെ നിരോധനം നീക്കാനാണ് സാധ്യത.