തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി വര്‍ധിപ്പിച്ചു. സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ അറിയിച്ചതാണ് ഇക്കാര്യം. ചെലവു ചുരുക്കിയായിരിക്കും ഇത്തവണത്തെ മേളയെന്ന് അദ്ദേഹം വ്യക്തമാക്കി. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ഈ വര്‍ഷം ഉണ്ടായിരിക്കുന്നതല്ലെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരത്ത് ഡിസംബര്‍ ഏഴു മുതല്‍ 14 വരെയാണ് മേള നടക്കുന്നത്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മേള ഉപേക്ഷിക്കാനായിരുന്നു സര്‍ക്കാരിന്റെ ആദ്യ തീരുമാനമെങ്കിലും പിന്നീട് ചെലവു ചുരുക്കിയും ആര്‍ഭാടമില്ലാതെയും മേള നടത്താമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഡെലിഗേറ്റ് ഫീസ് വര്‍ധിപ്പിച്ചത്.