X
    Categories: Newsworld

ശ്രീലങ്കയില്‍ ഇടക്കാല സര്‍ക്കാറിന് നീക്കം;രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ച് പ്രസിഡന്റ്

സാമ്പത്തിക പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടിയ ശ്രീലങ്കയില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. സര്‍ക്കാറില്‍ ചേരാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും പ്രസിഡന്റ് ഗോട്ടബയ രജ്പക്‌സേ ക്ഷണിച്ചു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് നടപടി.

അതേസമയം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയിലെ മന്ത്രിമാര്‍ രാജിവച്ചു. 26 മന്ത്രിമാരാണ് രാജിക്കത്ത് പ്രധാനമന്ത്രിക്ക് നല്‍കിയത്.

സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയെ തുടര്‍ന്ന് മന്ത്രിമാര്‍ കനത്ത സമ്മര്‍ദ്ദത്തിലാണ് ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിലും സാമൂഹ്യ മാധ്യമ നിരോധനം ഏര്‍പ്പെടുത്തിയതിലും ജനങ്ങള്‍ക്കിടയില്‍ കനത്ത പ്രക്ഷോഭത്തിന് വഴിവെച്ചിരുന്നു.

Test User: