വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലിന് ഹില്ലരിയാണ് കുറ്റക്കാരിയെന്ന് ബര്‍ണി സാന്‍ഡേഴ്‌സ്. റഷ്യന്‍ ആക്രമണം തടയുന്നതിന് ഭരണത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്ന ഹില്ലരി ഒന്നും ചെയ്തില്ലെന്ന് ബര്‍ണി ആരോപിച്ചു. 2016 ലെ തെരഞ്ഞെടുപ്പില്‍ ബര്‍ണിയുടെ പ്രചാരണത്തെ റഷ്യ പിന്തുണച്ചിരുന്നുവെന്ന് റോബര്‍ട്ട് മുള്ളറുടെ കുറ്റപത്രം സംബന്ധിച്ച് യാതൊരു അടിസ്ഥാനവുമില്ലെന്ന് ബര്‍ണിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ചുമതല വഹിച്ചിരുന്ന മാനേജര്‍ വ്യക്തമാക്കി. ഹില്ലരിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ റഷ്യയുടെ പങ്ക് എന്തായിരുന്നുവെന്നതാണ് ഏറ്റവും പ്രധാന ചോദ്യം. സ്വതന്ത്ര ജനാധിപത്യ വ്യവസ്ഥിതിക്കു നേരെയുള്ള കടന്നാക്രമണമായിരുന്നു റഷ്യയുടെ ഇടപെടല്‍. ഇത്തരത്തിലുള്ള ഇടപെടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ തനിക്ക് നേട്ടമൊന്നും ഉണ്ടായിട്ടില്ലെന്നും ബര്‍ണി പറഞ്ഞു. ഹില്ലരിക്കു നേരെയുള്ള ബര്‍ണിയുടെ കുറ്റാരോപണം 2020 ല്‍ നടക്കുന്ന പ്രസിഡന്റെ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ളതാണെന്നു രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബര്‍ണി സാന്‍ഡേഴ്‌സ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.
- 7 years ago
chandrika
Categories:
Video Stories