X
    Categories: indiaNews

ഇന്റര്‍ കോണ്‍ടിനെന്റല്‍ കപ്പ്; ഇന്ത്യ-ലെബനോണ്‍ ഫൈനല്‍ ഇന്ന് രാത്രി

ഭുവനേശ്വര്‍: ദീര്‍ഘകാലമായി ഇന്ത്യക്കൊരു ഫുട്‌ബോള്‍ കിരീടം കിട്ടിയിട്ട്. ഇന്ന് രാത്രി കലിംഗ സ്‌റ്റേഡിയത്തില്‍ സുനില്‍ ഛേത്രിയും സംഘവുമിറങ്ങുന്നത് കിരീടത്തിനായി തന്നെ. ഇന്റര്‍ കോണ്‍ടിനെന്റല്‍ കപ്പ് ഫൈനലില്‍ ഇന്ത്യയുടെ പ്രതിയോഗികള്‍ കരുത്തരായ ലെബനോണ്‍. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് പേരും മുഖാമുഖം വന്നപ്പോള്‍ ഗോള്‍ രഹിത സമനിലയായിരുന്നു. പരസ്പര പോരാട്ടത്തില്‍ മെച്ചപ്പെട്ട റിസല്‍ട്ട്് ലെബനോണിനാണെങ്കിലും സ്വന്തം വേദിയില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ കലാശത്തിന് ടിക്കറ്റ് സ്വന്തമാക്കിയത്.

മംഗോളിയ, വനാത്തു എന്നിവര്‍ക്കെതിരെ നേടിയ വിജയമാണ് ടീമിന്റെ ആത്മവിശ്വാസം. ഇന്ത്യക്ക് പ്രശ്‌നം മുന്‍നിരയാണ്. ഇപ്പോഴും ഗോള്‍ നേടുന്ന മികവ് 38 കാരന്‍ നായകന് മാത്രം. മന്‍വീര്‍ സിംഗും സഹല്‍ അബ്ദുള്‍ സമദുമെല്ലാം അവസരങ്ങള്‍ പാഴാക്കുന്നതിലാണ് മല്‍സരിക്കുന്നത്. അനുഭവ സമ്പത്ത് ആയുധമാക്കിയാണ ഛേത്രി കരുത്തനായി നില്‍ക്കുന്നത്. വനാത്തുവിനെതിരെ നേടിയ ഗോളിന് ശേഷം അദ്ദേഹം നടത്തിയ ആഹ്ലാദ പ്രകടനം ചര്‍ച്ചയായിരുന്നു. ജൂനിയര്‍ ഛേത്രി വരുന്ന സന്തോഷം ലോകത്തെ അറിയിച്ചതിന് ശേഷം ലെബനോണിതിരെ ഇറങ്ങിയ ഛേത്രി മൂന്ന് സിറ്ററുകള്‍ പാഴാക്കിയിരുന്നു.നിലവിലെ ഫിഫ റാങ്കിംഗ് പ്രകാരം ഇന്ത്യക്ക് മുകളിലാണ് ലെബനോണ്‍. 99 ലാണ് അവര്‍ നില്‍ക്കുന്നതെങ്കില്‍ ഇന്ത്യ 106 ലാണ് നില്‍ക്കുന്നത്. ഇന്ന് വിജയിക്കാനായാല്‍ ഇന്ത്യയുടെ റാങ്കിംഗ് മെച്ചപ്പെടും.

webdesk11: