തിരുവനന്തപുരം: രാത്രിയില്‍ വാഹനങ്ങളില്‍ അമിതപ്രകാശമുളള ലൈറ്റുകളുടെ ഉപയോഗം തടയാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന. ഇന്ന് മുതല്‍ 13 വരെയാണ് പരിശോധന.
ഓപ്പറേഷന്‍ ഫോക്കസ് എന്ന പേരിലാണ് രാത്രികാല സ്‌പെഷ്യല്‍ െ്രെഡവ്. ഹെഡ്‌ലൈറ്റുകളില്‍ തീവ്രപ്രകാശം പുറപ്പെടുവിക്കുന്ന ബള്‍ബ്, ലേസര്‍ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം തുടങ്ങിയവ പരിശോധിക്കും. റോഡുകളിലെ രാത്രികാല വാഹന അപകടങ്ങളുടെ ഒരു പ്രധാന കാരണം വാഹനങ്ങളിലെ ലൈറ്റുകളുടെ നിയമവിരുദ്ധമായ ഉപയോഗമാണ്. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് ഹെഡ് ലൈറ്റ് ഡിംഗ് ചെയ്ത് കൊടുക്കാതിരിക്കുക, ഹെഡ് ലൈറ്റുകളില്‍ തീവ്രപ്രകാശം പുറപ്പെടുവിക്കുന്ന ബള്‍ബുകള്‍ സ്ഥാപിക്കുക, വാഹനങ്ങളില്‍ അനാവശ്യമായ വിവിധ വര്‍ണ്ണങ്ങളിലുള്ള തീവ്രപ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിക്കുക, ലേസര്‍ വാഹനത്തിന് പുറത്തേക്കും മറ്റു വാഹനങ്ങളിലേക്കും പ്രകാശിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ എതിരെ വരുന്ന വാഹനങ്ങളുടെ െ്രെഡവര്‍മാര്‍ക്ക് ആശയക്കുഴപ്പവും, കാഴ്ചയ്ക്ക് മങ്ങലുണ്ടാക്കുകയും, അപകടകാരണമാകുകയും ചെയ്യുന്നു.