X
    Categories: GULF

ദമ്മാം അല്‍ മുന സ്‌കൂളില്‍ ഇന്റഗ്രേറ്റഡ് പ്ലസ് ടു ആരംഭിക്കുന്നു

ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയില്‍ കഴിഞ്ഞ പതിനേഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സഥാപനമായ അല്‍ മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അടുത്ത അധ്യയന വര്‍ഷം ഇന്‍ഗ്രേറ്റഡ് പ്ലസ്ടു ആരംഭിക്കുമെന്ന് സ്ഥാപന മേധാവികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

മെഡിക്കല്‍ എഞ്ചിനീയറിംഗ് ഉള്‍പ്പടെയുള്ള വിവിധ പ്രവേശന പരീക്ഷകള്‍ക്കുള്ള പരിശീലനം പാഠ്യ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയുള്ള ഇന്റഗ്രേറ്റഡ് സംവിധാനമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

സൗദിയില്‍ ആദ്യമായാണ് സിബിഎസ്ഇ സിലബസില്‍ എന്‍ട്രന്‍സ് കോച്ചിങ് ഇന്റഗ്രേറ്റ് ചെയ്തു കൊണ്ടുള്ള സീനിയര്‍ സെക്കന്ററി ക്ലാസ് ആരംഭിക്കുന്നത്. നിലവില്‍ സൗദിയില്‍ ടി പി ഗ്രൂപ്പിന്റെ കീഴില്‍ എന്‍ട്രന്‍സ് പരിശീലന ക്ലാസുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ പ്രമുഖ പരിശീലന ഏജന്‍സി ആയ ആസ്‌ക് ഐഐടി യന്‍സ് ഗ്രൂപ്പുമായി സഹകരിച്ചുകൊണ്ടാണ് അല്‍ മുന സ്‌കൂള്‍ പ്ലസ് വണ്‍ ക്ലാസുകള്‍ 2025 26 അധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്നത്.

 

webdesk17: