X
    Categories: GULF

യുഎഇയിലെ അഞ്ച് എമിറേറ്റുകളിലെ ഇന്‍ഷുറന്‍സ് പ്രീമയയവും ആനുകൂല്യങ്ങളും

അബുദാബി: സ്വകാര്യ മേഖലയിലെ തൊഴിലാളികളെയും വീട്ടുജോലിക്കാരെയും ലക്ഷ്യമിട്ട് പുതുതായി അവതരിപ്പിച്ച ഇന്‍ഷുറന്‍സ് പാക്കേജ് ദുബായ് കെയര്‍ നെറ്റ്‌വര്‍ക്കിലൂടെ ലഭ്യമാണ്. തൊഴില്‍ ദാതാക്കള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ നല്‍കുന്ന ആനുകൂല്യമാണ്. മാത്രമല്ല, തങ്ങളുടെ തൊഴിലാളികള്‍ക്കുവേണ്ടി വഹിക്കാവുന്ന ചികിത്സാ ചെലവുകളേക്കാള്‍ ഈ തുക വളരെ കുറവാണെന്ന് ബന്ധപ്പെട്ട മന്ത്രാലയം തന്നെ വ്യക്തമാക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് പോളിസിക്ക് രണ്ടുവര്‍ഷത്തെ കാലാവധിയുണ്ടായിരിക്കും. ഇടയ്ക്ക് വിസ റദ്ദാക്കിയാല്‍ രണ്ടാം വര്‍ഷ പ്രീമിയം തുക തിരികെ ലഭിക്കുന്നതാണ്. അടിസ്ഥാന ഇന്‍ഷുറന്‍സ് പാക്കേജിന് പ്രതിവര്‍ഷം 320 ദിര്‍ഹമാണ് ഈടാക്കുക.

ഒരുവയസ്സുമുതല്‍ 64 വയസ്സ് വരെ പ്രായമുള്ളവരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ നിലവിലുള്ള രോഗവിവരങ്ങളെക്കുറിച്ച് പ്രത്യേകം ഫോറത്തില്‍ പൂരിപ്പിച്ചു അനുബന്ധ മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം നല്‍കേണ്ടതാണ്. കിടത്തിചികിത്സക്ക് 20 ശതമാനം തുക കോപെയിമെന്റ് നടത്തേണ്ടതാണ്. ഔട്ട്‌പേഷ്യന്റ്, ഡയഗ്‌നോസ്റ്റിക് പരിശോധനകള്‍ അല്ലെങ്കില്‍ ആശുപത്രിയിലെ ചെറിയ നടപടിക്രമങ്ങള്‍ ആവശ്യമുള്ള രോഗികള്‍ എന്നിവര്‍ കോ-പേയ്‌മെന്റ് 25ശതമാനം നല്‍കണം. ഏഴുദിവസത്തിനക മുള്ള രണ്ടാം സന്ദര്‍ശനത്തിന് വീണ്ടും കോ പെയ്മെന്റ് നല്‍കേണ്ടതില്ല. മരുന്നുകള്‍ക്ക് 30 ശതമാനം പണം നല്‍കേണ്ടതാണ്. മരുന്നുകളുടെ വാര്‍ഷിക പരിധി 1500 ദിര്‍ഹമായിരിക്കും.നിലവില്‍ ഏഴ് ആശുപത്രികളും 46 ക്ലിനിക്കുകളും മെഡിക്കല്‍ സെന്ററുകളും 45 ഫാര്‍മസികളുമാണ് ഇതില്‍ പങ്കാളികളാകുന്നത്. തൊഴിലാളിയുടെ കുടുംബത്തില്‍നിന്നുള്ള ആശ്രിതരെ ഇന്‍ഷുറന്‍സ് പോളിസിയില്‍ വ്യക്തമാക്കിയിട്ടുള്ള അതേ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അധികം പണം നല്‍കി ചേര്‍ക്കാന്‍ കഴിയുമെന്നതും ആശ്വാസകരമാണ്.

നാളെ മുതല്‍ തൊഴിലുടമകള്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പാക്കേജ് ദുബൈ കെയര്‍ നെറ്റ്വര്‍ക്ക് വഴിയോ അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് ഇന്‍ഷുറന്‍സ് പൂള്‍ വെബ്‌സൈറ്റും സ്മാര്‍ട്ട് ആപ്ലിക്കേഷനും വഴിയോ പോളിസി എടുക്കാന്‍ കഴിയും.

 

64 വയസ്സുവരെയുള്ളവര്‍ക്ക് ആനുകൂല്യം; പ്രായം ചെന്ന പ്രവാസികള്‍ക്ക് വലിയ ആശ്വാസം

അബുദാബി: പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 64 വയസ്സുവരെയുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നത് പ്രായം ചെന്ന പ്രവാസികള്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. നിലവില്‍ അബുദാബിയില്‍ 60 വയസ്സിനുമുകളിലുള്ളവര്‍ ഉയര്‍ന്ന പ്രീമിയം നല്‍കണമെന്നതാണ്വ്യവസ്ഥ. എന്നാല്‍ ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ അഞ്ചു എമിറേറ്റുകളിലുള്ളവര്‍ക്ക് വേണ്ടി ആരംഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ 64 വയസ്സുവരെയുള്ളവര്‍ക്ക് വരെ അധികം പണം നല്‍കാതെ ലഭിക്കും.

 

webdesk17: