ദേശീയ പ്രാധാന്യമുള്ള ദിനങ്ങള്‍, സാംസ്കാരിക പരിപാടികള്‍, കായിക മത്സരങ്ങള്‍ തുടങ്ങിയവയ്ക്കു പൊതുജനങ്ങള്‍ പേപ്പറില്‍ നിര്‍മിച്ച ദേശീയ പതാക മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.
ഇത്തരം ചടങ്ങുകളില്‍ പൊതുജനങ്ങള്‍ക്കു പേപ്പറില്‍ നിര്‍മിച്ച ദേശീയ പതാക കൈയില്‍ വീശാവുന്നതാണ്. എന്നാല്‍ പരിപാടികള്‍ക്കു ശേഷം പതാക ഉപേക്ഷിക്കുകയോ നിലത്തു വലിച്ചെറിയുകയോ ചെയ്യരുത്. പതാകയുടെ അന്തസ് നിലനിര്‍ത്തുംവിധം ഇതു നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നു മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്കി.