X

പകരത്തിന് പകരം; കെഎസ്ഇബിക്ക് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനത്തിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

കാസര്‍ഗോഡ് കെഎസ്ഇബിക്ക് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനത്തിന് മോട്ടോര്‍ വാഹനവകുപ്പ് പിഴയിട്ടു. ആര്‍ടിഒയുടെ അനുമതിയില്ലാതെ കെഎസ്ഇബി എന്ന ബോര്‍ഡ് വെച്ചതിന് 3250 രൂപയാണ് പിഴയിട്ടത്. നേരത്തെ ബില്‍ അടയ്ക്കാത്തതിന് കാസര്‍ഗോഡ് ആര്‍ടിഒ എന്‍ഫോഴ്‌സ്മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു.

കല്‍പ്പറ്റയില്‍ ടച്ച് വെട്ടാനായി തോട്ടി കെട്ടിവെച്ചു പോയ കെഎസ്ഇബി വാഹനത്തിന് പിഴ നോട്ടിസ് നല്‍കിയ എഐ ക്യാമറ കണ്‍ട്രോള്‍ റൂമിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു. ഇതിന് പകരമായാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടത്.

 

 

webdesk14: