X

സര്‍ക്കാര്‍ ധൂര്‍ത്ത് നിര്‍ത്തുന്നതിനുപകരം ജനങ്ങളുടെമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നു: വിഡി സതീശന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ ധൂര്‍ത്ത് നിര്‍ത്തുന്നതിനുപകരം ജനങ്ങളുടെമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബജറ്റിലെ നികുതികൊള്ളക്കെതിരെ സെക്രട്ടേറിയറ്റില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊള്ള നികുതിക്കെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുകയാണ്.

നികുതികൊള്ള വെച്ചുപൊറുപ്പിക്കില്ല. സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും ധനകാര്യ രംഗത്തെ ദുര്‍വിനിയോഗവും വരുത്തിവെച്ച ധനപ്രതിസന്ധിയില്‍നിന്ന് സംസ്ഥാനത്തെ രക്ഷിക്കാനുള്ള നികുതി വര്‍ധനയെ പ്രതിപക്ഷം ചെറുത്തുതോല്‍പ്പിക്കും. പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

ഇപ്പോഴത്തെ നികുതിവര്‍ധന സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനു പകരം നികുതിവെട്ടിപ്പിനേ ഉപകരിക്കൂ എന്നും 70,000 കോടിയുടെ നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ ഉണ്ടായിരിക്കെയാണ് ബജറ്റിലൂടെ 4,000 കോടിയുടെ പുതിയ നികുതികൂടി ജനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്നും അദേഹം വെളിപ്പെടുത്തി.

ഇങ്ങനെപോയാല്‍ കൂടുതല്‍ നേരം നില്‍ക്കുന്നതിനും ഇരിക്കുന്നതിനും നോക്കുന്നതിനും നികുതി നല്‍കേണ്ടിവരുന്ന അവസ്ഥയാണ് വരാന്‍പോകുന്നതെന്നും പരിഹസിച്ചു.

webdesk13: