ഇന്‍സ്റ്റഗ്രാമിലെ സ്‌പോണ്‍സേഡ് പോസ്റ്റിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന താരമായി പോര്‍ച്ചുഗീസ് സൂപ്പര്‍ ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 1.6 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 11.95 കോടി രൂപ) താരത്തിന് വരുമാനമായി ലഭിക്കുന്നത്. 30.8 കോടി പേരാണ് ക്രിസ്റ്റ്യാനോയെ ഇന്‍സ്റ്റയില്‍ പിന്തുടരുന്നത്. ആദ്യമായാണ് ഒരു കായികതാരം ഈ നേട്ടം സ്വന്തമാക്കുന്നത്.
ഹോളിവുഡ് അഭിനേതാവും ഡബ്ല്യു.ഡബ്ല്യു.ഇ. മുന്‍ താരവുമായ ഡ്വെയ്ന്‍ ജോണ്‌സനെയാണ് ക്രിസ്റ്റ്യാനോ പിന്തള്ളിയത്. ജോണ്‍സണ്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്. 11.35 കോടിയാണ് ഒരു പോസ്റ്റിന് ലഭിക്കുന്നത്. 25 കോടി ആളുകളാണ് ജോണ്‍സണെ ഫോളോ ചെയ്യുന്നത്. പോപ്പ് താരം അരിയാന ഗ്രാന്‍ഡെ 11.29 കോടി രൂപയുമായി മൂന്നാം സ്ഥാനത്താണ്. അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഏഴാം സ്ഥാനത്തും (8.66 കോടി രൂപ) ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി (അഞ്ചു കോടി) 19ാം സ്ഥാനത്തുമുണ്ട്.