13 വയസിനു താഴെയുള്ള കുട്ടികള്‍ക്കായി ഇന്‍സ്റ്റഗ്രമിന്റെ പുതിയ പതിപ്പ്. യുവാക്കളുടെയും മുതിര്‍ന്നവരുടെയും കണ്ണില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. പ്രായപൂര്‍ത്തിയായവരില്‍ നിന്ന് ടീനേജുകാര്‍ക്ക് സംരക്ഷണം നല്‍കുന്നതിനായുള്ള നിരവധി പ്രോംപ്റ്റുകളും ആപ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്.
കൗമാരക്കാര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് സമഗ്രമായ സ്വകാര്യതാ നയം രൂപപ്പെടുത്തിക്കൊണ്ടാണ് 13 വയസിന് താഴെയുള്ളവര്‍ക്കായി ഇന്‍സ്റ്റഗ്രാം പുതിയ പതിപ്പ് നിര്‍മിക്കുന്നതെന്ന് ബസ്സ് ന്യൂസ് ഫീഡ് പറയുന്നു.
നിലവില്‍, 13 വയസ്സിനു മുകളിലുള്ള ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ സ്വയം ഒരു അക്കൗണ്ട് സൃഷ്ടിക്കാന്‍ കഴിയും. ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കുന്നതിനായി വിശദാംശങ്ങള്‍ പൂരിപ്പിക്കുമ്പോള്‍ ആളുകള്‍ നുണ പറയുകയാണെങ്കില്‍ അത് തിരിച്ചറിയാന്‍ കമ്പനിക്ക് അറിയാം. എന്നാല്‍ ഇപ്പോള്‍ ഉപയോക്താവിന്റെ ശരിയായ പ്രായം നിര്‍ണ്ണയിക്കാന്‍ ഇന്‍സ്റ്റാഗ്രാമിന് കൃത്രിമബുദ്ധി ഉപയോഗിക്കാനാവും. ഇന്‍സ്റ്റാഗ്രാം അടുത്തിടെ പുറത്തുവിട്ട ബ്ലോഗിലാണ് ഈ പദ്ധതിയെക്കുറിച്ച് പറയുന്നത്.