X
    Categories: More

മെസേജില്‍ ചിത്രങ്ങളുടെയോ വീഡിയോകളുടെയോ സ്‌ക്രീന്‍ഷോട്ടുകള്‍ക്ക് തടയിട്ട് ഇന്‍സ്റ്റാഗ്രാം

പുതിയ ഫീച്ചറുമായി വീണ്ടും ഇന്‍സ്റ്റാഗ്രാം. മെസേജ് അയക്കുമ്പോള്‍ ചിത്രങ്ങളുടെയോ വീഡിയോകളുടെയോ സ്‌ക്രീന്‍ഷോട്ടുകളോ സ്‌ക്രീന്‍ റെക്കോര്‍ഡിംഗുകളോ അനുവദിക്കില്ല. നഗ്ന ചിത്രങ്ങള്‍ ദുരുപയോഗപ്പെടുത്തിയുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം എത്തിച്ചിരിക്കുകയാണ്. കൗമാരക്കാരായ ഉപയോക്താക്കളെ ഇത്തരം തട്ടിപ്പുകളില്‍ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യം വെച്ചാണ് ഇന്‍സ്റ്റാഗ്രാം ഇപ്പ്രാവശ്യം എത്തിയിരിക്കുന്നത്.

അടുത്തിടെ ഇന്‍സ്റ്റഗ്രാം ടീന്‍ അക്കൗണ്ടുമായി സുരക്ഷ സംവിധാനം എത്തിച്ചിരുന്നു. എന്നാല്‍ ഇതിന്റെ ഭാഗമായുള്ള തുടര്‍ നടപടികളിലേക്കാണ് ഇന്‍സ്റ്റാഗ്രാം കടന്നിരിക്കുന്നത്.

നഗ്നത മറയ്ക്കുന്ന ഫീച്ചറും പുതിയ അപ്‌ഡേഷന്‍ വരുന്നതോടെ ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കും. മെസേജില്‍ വരുന്ന നഗ്നത ചിത്രങ്ങള്‍ സ്വയം ബ്ലര്‍ ചെയ്യുന്ന ഫീച്ചറാണ് ഇത്. കൗമാര ഉപയോക്താക്കള്‍ക്കായി ഇത് ഡിഫോള്‍ട്ടായി പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യും. നഗ്നത ചിത്രങ്ങള്‍ അയക്കുന്നതിന് ചില മുന്നറിയിപ്പുകളും ഇന്‍സ്റ്റാഗ്രാം നല്‍കും.

 

webdesk17: