ആഗ്ര: രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ താജ്മഹലില്‍ പ്രവേശിക്കാന്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചവര്‍ക്ക് മാത്രമാണ് താജ് മഹലില്‍ പ്രവേശനം അനുവദിക്കുക. നിബന്ധന എല്ലാ സന്ദര്‍ശകര്‍ക്കും ബാധകമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ദിവസേന നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന ഇടമായത് കണക്കിലെടുത്താണ് നിയന്ത്രണം. ചൈന, ബ്രസീല്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ വലിയ രീതിയില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നീക്കം. രോഗ ബാധ തടയുന്നതിനായി ഇതിനോടകം ജില്ലാ ഭരണകൂടം ടെസ്റ്റിംഗ് ആരംഭിച്ചിട്ടുണ്ട്. ജാഗ്രതാ നിര്‍ദ്ദേശമുള്ളതിനാല്‍ ടെസ്റ്റിംഗ് അല്ലാതെ വേറെ മാര്‍ഗമില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി താജ്മഹലിലേക്ക് വന്‍ തോതില്‍ സഞ്ചാരികളെത്തുമെന്നാണ് കണക്കുകൂട്ടല്‍.