കോഴിക്കോട് ജില്ലാ ശുചിത്വ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ പരിശോധന നടത്തി. ഇരുപതോളം സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 34 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി 75000 രൂപ പിഴ ചുമത്തി. പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍,കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഉത്പന്നങ്ങള്‍ ഗ്രാമപഞ്ചായത്തിന് കൈമാറി.
സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബേക്കറി കടകള്‍ ഉള്‍പ്പെടെ ഒന്‍പതോളം സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിനും മലിനജല സംസ്‌കരണ പ്ലാന്റ് നിര്‍മിക്കാതിരുന്നതിനും ആശുപത്രിക്ക് 25000 രൂപ പിഴ ചുമത്തി.