ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് സംഘടിപ്പിച്ച ഗാന-ദൃശ്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രഥമ ഗാന-ദൃശ്യ അവാര്‍ഡുള്‍പ്പടെ നാലു അവാര്‍ഡുകളാണ് ‘ഇല്ലിമുള്ള്’ എന്ന വീഡിയോ ഗാനം നേടിയത്.ദേശീയ അവാര്‍ഡ് ജേതാക്കളായ ചലച്ചിത്രസംവിധായകന്‍ ശ്രീ. ഫാറൂഖ് അബ്ദുള്‍ റഹിമാന്‍, സംഗീത സംവിധായകന്‍ ശ്രീ. ബിജിബാല്‍, ഗാനരചയിതാവ് റഫീഖ് അഹമ്മദ് എന്നിവരടങ്ങിയ ജൂറിയാണ് മത്സരത്തിനായി പരിഗണിച്ച 36 വീഡിയോ ഗാനങ്ങളില്‍ നിന്നും അവാര്‍ഡുജേതാക്കളെ തിരഞ്ഞെടുത്തത്. ജൂറി മെമ്പര്‍ ഫാറൂഖ് അബ്ദുള്‍ റഹിമാനാണ് അവാര്‍ഡുകള്‍ ഓണ്‍ലൈന്‍ ആയി പ്രഖ്യാപിച്ചത്.
പ്രേക്ഷകരുടെ വോട്ടിങ്ങിനെ അടിസ്ഥാനമാക്കി തിരഞ്ഞെടുത്ത ‘മൗനരാഗ’മാണ് ജനപ്രിയ ഗാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. ശില്പി പ്രമോദ് പള്ളിയില്‍ രൂപകല്പന ചെയ്ത ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് ഗാനദൃശ്യ അവാര്‍ഡ്. മറ്റു അവാര്‍ഡുജേതാക്കള്‍ക്കു മെഡലും സാക്ഷ്യപത്രവും സമ്മാനിക്കും. മറ്റു അവാര്‍ഡുകള്‍ :
മികച്ച സംവിധായകന്‍ റാഫി പല്ലശ്ശേന (ഓര്‍മ്മകള്‍ മായാത്ത കുട്ടിക്കാലം), സംഗീതം – തിയോ സി. ചേര്‍പ്പ് (ഇല്ലിമുള്ള്), രചന – പ്രദീഷ് പുതുരുത്തി (ഇല്ലിമുള്ള്), ഗായകന്‍ – സന്തോഷ് സി. ചിറ്റൂര്‍ (ഇല്ലിമുള്ള്), ഗായിക – ലക്ഷ്മി എല്‍. വി. (ചിങ്ങനിലാവ്), നടന്‍ – ആരും അര്‍ഹരല്ല, നടി ഒ. ട. സുകൃതി (ജോലി ഹൂന്‍ മീം), ബാലനടന്‍ – അലന്‍ ആന്റണി സി. എ. (ദി ഗിഫ്റ്റ് ഓഫ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി), ബാലനടി – മീനാക്ഷി (ചിങ്ങനിലാവ്), എഡിറ്റിംഗ് – ജിഷ്ണു വാസുദേവന്‍ (ചിങ്ങനിലാവ്), ഛായാഗ്രഹണം – രമേശ് ചുള്ളിക്കല്‍ (ഓര്‍മ്മകള്‍ മായാത്ത കുട്ടിക്കാലം) , പോസ്റ്റര്‍ – അശ്വിന്‍ (ഏന്‍ഡ് ഓഫ് ദി മന്ത് ).പ്രത്യേക ജൂറി പരാമര്‍ശം- (1) സംഗീതം – കെ. എ. സൂര്യ ശ്രീഹരി, ആകര്‍ഷ് കശ്യപ് & സുരേഷ് ജയചന്ദ്രന്‍ (കാറ്റരാഗി) (2) നടി – രമ്യ അനൂപ് ( മൗനരാഗം). ഫെബ്രുവരി 19 നു പാലക്കാട് ലയണ്‍സ് സ്‌കൂളില്‍ വെച്ച് നടക്കുന്ന ആറാമത് കെ. ആര്‍. മോഹനന്‍ മെമ്മോറിയല്‍ അന്താരാഷ്ട്ര ഡോക്യുമെന്ററി മേളയില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ. വി. വിന്‍സെന്റ്, ടെക്‌നിക്കല്‍ ഡയറക്ടര്‍ നീഷ് സി. കെ, ഇന്‍സൈറ്റ് ജനറല്‍സെക്രട്ടറി മേതില്‍ കോമളന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. മാണിക്കോത്ത് മാധവദേവ് സ്വാഗതവും സി. കെ. രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു