X
    Categories: Video Stories

മത ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥ

Relatives of Mohammad Akhlaq mourn after he was killed by a mob on Monday night, at his residence in Dadri town, in the northern state of Uttar Pradesh, India, September 29, 2015. A Hindu mob killed a Muslim man in India over rumours that he butchered a cow, unleashing violence that police on Wednesday blamed on tension fuelled by politicians who seek strict protection of an animal many Hindus consider sacred. Akhlaq, a blacksmith, died after being kicked and beaten with stones by at least 10 men in the town of Dadri, 50 km from the capital, New Delhi, on Monday night. Picture taken September 29, 2015. REUTERS/Stringer TPX IMAGES OF THE DAY

ഡോ. രാംപുനിയാനി
കാര്‍വാന്‍-ഇ-മൊഹബത്ത് എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയിലെ അഭിമുഖത്തില്‍ നസിറുദ്ദീന്‍ഷാ, പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ്കുമാര്‍ സിങിന്റെ കൊലപാതകത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും രോഷാകുലനാവുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ പ്രത്യേകിച്ചും മതന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്ന പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരുന്നതായിരുന്നു ഷായുടെ അഭിമുഖം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യ നടന്നുകൊണ്ടിരിക്കുന്ന ദിശയെക്കുറിച്ച് ഇത് രാഷ്ട്രത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അസഹിഷ്ണുതരായ സമൂഹത്തിലെ ഒരു വിഭാഗം ഷായുടെ പ്രതികരണത്തോട് കോപത്തോടെയും നിന്ദ്യമായ രീതിയിലുമാണ് പെരുമാറിയത്. സമൂഹമാധ്യമങ്ങള്‍വഴി പേരെടുത്തുപറഞ്ഞ് അപമാനിക്കുകയും അദ്ദേഹത്തെ നിന്ദിക്കാന്‍ ആവുന്നതെല്ലാം ചെയ്യുകയും ചെയ്തു. അതേസമയം, ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസര്‍ ഷായുടെ കസിന്‍ സെയ്ദ് റിസ്‌വാന്‍ അഹമ്മദിന്റെ ഒരു അഭിമുഖം പ്രസിദ്ധീകരിച്ചു. ഇസ്‌ലാമിക പണ്ഡിതനായാണ് അഹമ്മദിനെ പരിചയപ്പെടുത്തിയത്. അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി: ‘മുസ്‌ലിംകള്‍ സുരക്ഷിതരല്ലാത്തത് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലാണ്. ഇന്ത്യയില്‍ ജനിക്കുന്ന മുസ്‌ലിം കുട്ടി അസഹിഷ്ണുതനാകുന്നത് മറ്റു മതങ്ങളുമായി സമാധാനപരമായി യോജിക്കാന്‍ കഴിയാത്തതിനാലാണ്’. ശാബാനു, കശ്മീര്‍ പണ്ഡിറ്റ് പോലുള്ള കേസുകളില്‍ പ്രത്യേക താല്‍പര്യമെടുത്ത് രാജ്യത്തെ അപകടത്തിലാക്കിയവരാണ് ഇന്ത്യന്‍ മുസ്‌ലിംകളെന്ന് ആരോപിക്കാനും അദ്ദേഹം മറന്നില്ല. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടാന്‍ ഇത് കാരണമായിട്ടുണ്ട്. കപട മതേതരത്വത്തിന്റെയും അസഹിഷ്ണുതരായ മുസ്‌ലിംകളുടെയും വ്യാജ ആഖ്യാനമാണ് അസഹിഷ്ണുതയെന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
മുസ്‌ലിംകളെയും മറ്റു മതന്യൂനപക്ഷങ്ങളെയും സംബന്ധിച്ചിടത്തോളം അവരുടെ ദുരവസ്ഥയെക്കുറിച്ച് അവബോധം പുലര്‍ത്തുന്നതാണ് നല്ലത്. ഇരകളാണെന്ന തോന്നലുണ്ടാകുന്നത് നല്ലതല്ല. പക്ഷേ മുസ്‌ലിംകള്‍ സ്വന്തം ദുരവസ്ഥയില്‍ അപമാനിക്കപ്പെടുന്നവരാണെന്നത് ഉപരിപ്ലവമായ രീതിയില്‍ വിപുലമായ ആഗോള പ്രതിഭാസമാണെന്ന് മനസ്സിലാക്കാനാകും. ഏകീകൃത മുസ്‌ലിം സമൂഹത്തെ എതിര്‍ക്കുന്ന ഒരു ഏകീകൃത സമൂഹമായി ഹിന്ദുക്കളെ അവതരിപ്പിക്കാമോ? ആഗോള തലത്തില്‍ ഇത് ശരിയാണ്. പടിഞ്ഞാറന്‍ ഏഷ്യയിലെ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ കൂടുതല്‍ ആഭ്യന്തര യുദ്ധങ്ങള്‍ക്കും അരക്ഷിതാവസ്ഥക്കും സാക്ഷ്യം വഹിക്കുകയാണ്. ഇന്ത്യന്‍ ഭാഗത്തുനിന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്താനെ കുറ്റപ്പെടുത്തുമ്പോള്‍ നിരപരാധികളായ സാധാരണക്കാരുടെ മരണനിരക്ക് പലപ്പോഴും ഇന്ത്യയിലേതിനേക്കാളും കൂടുതലാണ് പാക്കിസ്താനിലെന്ന് ഇവിടെ നാം ശ്രദ്ധിക്കേണ്ടതുണ്ട്. പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയെ ഭീകരര്‍ ആക്രമിച്ചുകൊലപ്പെടുത്തിയെന്ന കാര്യം നാം മറക്കരുത്. എണ്ണ സമ്പന്ന മേഖലയില്‍ വീണ്ടും നാം ആഭ്യന്തര യുദ്ധങ്ങളും ഭീകരാക്രമങ്ങളും യുദ്ധങ്ങളും കണ്ടു. മുജാഹിദീന്‍, അല്‍ഖ്വയ്ദ, താലിബാന്‍ എന്നിവയുടെ ക്രമമായുള്ള വരവില്‍ ആ പ്രദേശങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങളും അക്രമങ്ങളും ആരംഭിച്ചു. ഇതെല്ലാം സംഭവിച്ചത് ഇസ്‌ലാം കാരണമാണോ? എന്തുകൊണ്ടാണ് ശീതയുദ്ധകാലത്തോ അതിനു മുമ്പോ ഈ പ്രതിഭാസം ഇല്ലാതിരുന്നത്?
എണ്ണ സമ്പത്ത് നിയന്ത്രിക്കുകയെന്ന അമേരിക്കന്‍ നയമാണ് പശ്ചിമേഷ്യയില്‍ കലാപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രഥമം. അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തം സൈന്യത്തെ അയക്കുകവഴി അമേരിക്കക്ക് അവരെ എതിര്‍ക്കുക സാധ്യമായിരുന്നില്ല. വിയറ്റ്‌നാം യുദ്ധത്തിലെ നാണംകെട്ട തോല്‍വിമൂലം തകര്‍ച്ചയുടെ ആഴത്തിലായ അമേരിക്കന്‍ സൈന്യം അത്തരമൊരു മാനസികാവസ്ഥയിലായിരുന്നില്ല. ഈ പ്രദേശങ്ങളില്‍ മതമൗലികവാദികളെ പ്രോത്സാഹിപ്പിക്കുന്നതിനായി അമേരിക്ക യുക്തിപൂര്‍വമായ സംവിധാനങ്ങളിലൂടെ ആസൂത്രണം ആരംഭിച്ചു. വന്‍തോതില്‍ ധനസഹായത്തോടെ (എണ്ണായിരം ദശലക്ഷം ഡോളര്‍) പാക്കിസ്താനിലെ ഏതാനും മദ്രസകള്‍വഴി മുസ്‌ലിം യുവാക്കളെ മസ്തിഷ്‌കപ്രക്ഷാളനം നടത്തുകയും വന്‍തോതില്‍ ആയുധങ്ങള്‍ (അത്യന്താധുനിക ആയുധങ്ങള്‍ ഉള്‍പ്പെടെ ഏഴായിരം ടണ്‍ ആയുധങ്ങള്‍) നല്‍കുകയും ചെയ്ത് ഈ സംഘത്തെ രംഗത്തിറക്കി. ഇത് കലാപത്തിന്റെയും തീവ്രവാദത്തിന്റെയും മേഖലയെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്നതിന്റെയും വിത്തുകള്‍ പാകി. മഹ്മൂദ് മംദാനിയുടെ ‘ഏീീറ ങൗഹെശാആമറ ങൗഹെശാ’ എന്ന പുസ്തകം ഭീകര ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് അമേരിക്ക ശക്തമായ സൂപ്പര്‍ അധികാരം ഉപയോഗിച്ചതിന്റെ കൃത്യമായ വിവരം നല്‍കുന്നുണ്ട്. മുറിവില്‍ ഉപ്പ് പുരട്ടുന്നതുപോലെ 2001 സെപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം അമേരിക്കന്‍ മാധ്യമങ്ങള്‍ ‘ഇസ്‌ലാമിക ഭീകരത’ എന്ന പദം വ്യാപകമാക്കുകയും ഇസ്‌ലാമോഫോബിയക്ക് ആഗോളതലത്തില്‍ തറക്കല്ലിടുകയും ചെയ്തു. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ സമ്പത്ത് അഥവാ എണ്ണ അതിന്റെ ഏറ്റവും വലിയ കലവറയായി മാറി.
ഇസ്‌ലാം ഇന്ത്യയിലെത്തിയത് അറേബ്യന്‍ വ്യാപാരികളിലൂടെയാണ്. പിന്നീട് നിരവധി കാരണങ്ങളാല്‍ അനവധി പേര്‍ ഇസ്‌ലാംമതം സ്വീകരിച്ചു. അതില്‍ പ്രധാനം ജാതി വ്യവസ്ഥയുടെ അധീശത്വത്തില്‍നിന്നു രക്ഷപ്പെടാനുള്ള ആഗ്രഹമായിരുന്നു. അക്ബറിനെപോലുള്ള മുസ്‌ലിം രാജാക്കന്മാര്‍ ഇതര മതസ്ഥര്‍ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിച്ചിരുന്നതായും ശക്തമായ മതവിശ്വാസിയായിരുന്ന ഔറംഗസീബിന്റെ പല ഉന്നത ഉദ്യോഗസ്ഥരും ഹിന്ദുക്കളായിരുന്നുവെന്നതും ഓര്‍ക്കേണ്ടതാണ്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ അസഹിഷ്ണുക്കളാണെന്ന ധാരണ ഉണ്ടാക്കുന്ന മധ്യകാലഘട്ടത്തില്‍ ഹിന്ദു-മുസ്‌ലിം പരസ്പര ബന്ധം ഗംഗാ ജുംന തഹിജബ് സൃഷ്ടിച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ‘ഉശരെീ്‌ലൃ്യ ീള കിറശമ’ എന്ന കൃതിയിലും ശ്യാം ബെനഗലിന്റെ അനശ്വര പരമ്പര ‘ആവമൃമ േഋസ ഗവീഷ’ യിലും നന്നായി അവതരിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലായിരുന്നു. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ അവര്‍ തുല്യ പങ്കാളികളുമായിരുന്നു. മൗലാനാ അബുല്‍ കലാം ആസാദ്, ഖാന്‍ അബുല്‍ ഗഫാര്‍ ഖാന്‍, റാഫ് അഹമ്മദ് കിദ്വായ് തുടങ്ങിയ മുസ്‌ലിം സ്വാതന്ത്ര്യസമര സേനാനികളിലൂടെ ഇത് വളരെ പ്രതിഫലിച്ചതാണ്. ഇന്ത്യയെ ദുര്‍ബലപ്പെടുത്തുകയും പാക്കിസ്താന്റെ രൂപത്തില്‍ ദക്ഷിണേഷ്യയിലൊരു പാദസേവ ചെയ്യുന്ന രാജ്യത്തെ സൃഷ്ടിക്കുകയുമെന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സമര്‍ത്ഥമായ നീക്കമാണ് വിഭജനം.
ഹിന്ദു മഹാസഭ, ആര്‍.എസ്.എസ് പോലുള്ള വര്‍ഗീയ സംഘടനകള്‍ ഇവിടെ വര്‍ഗീയ വിഷം പരത്തി. ആര്‍.എസ്.എസ് പ്രചരിപ്പിച്ച വര്‍ഗീയ വിഷംകൊണ്ടാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊലപാതകം നടന്നതെന്ന് സര്‍ദാര്‍ പട്ടേല്‍ വ്യക്തമാക്കിയിരുന്നു. വളര്‍ന്നുവരുന്ന വര്‍ഗീയ കലാപങ്ങള്‍ നിരപരാധികളായ മുസ്‌ലിം യുവാക്കളെ ഭീകര വിരുദ്ധ നിയമത്തിന്റെ മറവില്‍ വ്യാപകമായ അറസ്റ്റ്‌ചെയ്യുന്നതില്‍ കലാശിച്ചു. ബീഫിന്റെയും പശുവിന്റെയും പേരില്‍ നടന്ന ആള്‍ക്കൂട്ടക്കൊലകള്‍ വരെ വലിയ തോതില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. ഉയര്‍ന്നുവരുന്ന അരക്ഷിതാവസ്ഥയിലും ന്യൂനപക്ഷമായി ചിത്രീകരിക്കുന്നതിലും മതമൗലികവാദം ഉയര്‍ന്നുവരുന്നതിലും നമുക്കൊരു പരസ്പര ബന്ധം കാണാവുന്നതാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: