X
    Categories: indiaNews

വന്ദേഭാരതില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പ്രാണി; ഏജന്‍സിക്ക് അരലക്ഷം രൂപ പിഴ

തിരുനെല്‍വേലി- ചെന്നൈ റൂട്ടിലുള്ള വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാര്‍ക്ക് വിതരണം ചെയ്ത ഭക്ഷണത്തില്‍ പ്രാണികള്‍ കണ്ടെത്തിയതായി പരാതി. സംഭവത്തില്‍ യാത്രക്കാരുടെ പ്രതിഷേധം കനത്തതില്‍ ദക്ഷിണ റെയില്‍വേ മാപ്പു ചോദിച്ചു. കൂടാതെ ഭക്ഷണ വിതരണ ഏജന്‍സിക്ക് അരലക്ഷം രൂപ പിഴയും ഈടാക്കി.

കഴിഞ്ഞ ശനിയാഴ്ച പ്രഭാത ഭക്ഷണത്തോടൊപ്പം വിളമ്പിയ സാമ്പാറിലാണ് യാത്രക്കാരന് പ്രാണിയെ കിട്ടിയത്. ലഭിച്ച ഭക്ഷണം തൃപ്തികരമല്ലെന്ന് ട്രെയിനിലെ മറ്റു യാത്രക്കാരും പരാതിപ്പെട്ടു. തുടര്‍ന്നാണ് റെയില്‍വേ അധികൃതര്‍ യാത്രക്കാരനോടു ക്ഷമാപണം നടത്തുകയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തത്.

ഭക്ഷണപ്പൊതി ഡിണ്ടിഗല്‍ സ്റ്റേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കൈമാറി. സംഭവത്തില്‍ ഏജന്‍സിക്ക് 50,000 രൂപ പിഴയും ചുമത്തി.

 

 

webdesk17: