X
    Categories: CultureNewsViews

പാര്‍ട്ടി നിര്‍ദേശം അനുസരിച്ചില്ല; കാസര്‍കോട് ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി

കാസര്‍കോട്: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം കൂടുതല്‍ സി.പി.എം നേതാക്കളിലേക്ക് നീണ്ടതോടെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ക്രൈംബ്രാഞ്ച് എസ്.പി വി.എം മുഹമ്മദ് റഫീഖിനെയാണ് മാറ്റിയത്. പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമായി കൊലപാതകത്തില്‍ പങ്കുള്ള സി.പി.എം നേതാക്കളിലേക്ക് അന്വേഷണം നീണ്ടതോടെയാണ് റഫീഖിനെ തിരക്കിട്ട് മാറ്റിയത്. കോട്ടയം ക്രൈംബ്രാഞ്ചിലെ കെ.എം സാബു മാത്യുവിനാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്.

അന്വേഷണം ഏറ്റെടുത്ത് നാലാം ദിവസമാണ് റഫീഖിനെ മാറ്റിയത്. ഫോണിലൂടെയാണ് റഫീഖിനെ മാറ്റിയ വിവരം അറിയിച്ചത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നിന്ന് ഫോണില്‍ വിളിച്ച് എറണാകുളത്ത് ചുമതലയേല്‍ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

തിങ്കളാഴ്ചയാണ് മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. കേസിലെ പ്രതികളെ വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: