ദുബൈ: യുഎഇ കമ്പനിയില്‍ ജോലി ചെയ്യാത്തവര്‍ക്കും ഇനി ദുബൈയില്‍ താമസിക്കാന്‍ അവസരമൊരുക്കി യുഎഇ ഭരണകൂടം. ഓഫീസുകളില്‍ പോകാതെ ദീര്‍ഘകാലം സ്വന്തംതാമസ സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി പ്രഖ്യാപനം. കൊവിഡ് സാഹചര്യത്തില്‍ തൊഴില്‍മേഖലയില്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നത് ലക്ഷമിട്ട് ദുബൈ ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍ക്കറ്റിങ് വകുപ്പാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
‘ലോകത്താകെ പരന്ന മഹാമാരിയുടെ സാഹചര്യത്തില്‍ ഞങ്ങള്‍ ജീവിക്കുന്ന രീതിയിലും ജോലി ചെയ്യുന്നതിലും മാറ്റം വരുത്തി,” ലോകമെമ്പാടുമുള്ള ബഹുരാഷ്ട്ര കമ്പനികളും പ്രമുഖ സ്റ്റാര്‍ട്ടപ്പുകളും അവരുടെ തൊഴിലാളികളെ ത്വരിതപ്പെടുത്തുമ്പോള്‍, പ്രൊഫഷണിനായി ആളുകള്‍ നേരിട്ട് ഹാജരാകേണ്ടതില്‍ മാറ്റം കൊണ്ടുവരുന്നു. ആളുകള്‍ അവരുടെ ആരോഗ്യം, ക്ഷേമം, ജോലി-ജീവിത സന്തുലിതാവസ്ഥ ഉറപ്പുവരുത്താനുള്ള കഴിവ് എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നത് തുടരുന്നു. ഡിജിറ്റലായി വിദഗ്ദ്ധരായ ഈ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വിദൂരമായി ജോലിചെയ്യുമ്പോള്‍, കുറച്ച് മാസങ്ങളോ ഒരു വര്‍ഷമോ ആകട്ടെ, സുരക്ഷിതവും ചലനാത്മകവുമായ ജീവിതശൈലി വാഗ്ദാനം ചെയ്യുന്നതിനായി ദുബായ്ക്ക് പ്രത്യേക സ്ഥാനമുണ്ട്.’ ദുബൈ ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍ക്കറ്റിങ് വകുപ്പ് ട്വീറ്റ് ചെയ്തു.
വിദൂര രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വാര്‍ഷികാടിസ്ഥാനത്തില്‍ ദുബൈയിലേക്ക് താമസം മാറ്റാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാകുന്നത്. ഇത്തരം പ്രൊഫഷണലുകള്‍ക്ക് ദുബൈയില്‍ താമസിച്ച് മറ്റ് രാജ്യങ്ങളിലെ തങ്ങളുടെ ജോലി ചെയ്യാം. ഇത്തരത്തില്‍ ജോലിചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനും അവരമുണ്ട്. ഒരാള്‍ക്ക് 287 ഡോളര്‍ (1,054.15 ദിര്‍ഹം) ആണ് ചെലവ്. കൂടാതെ യുഎഇയില്‍ സാധുതയുള്ള ആരോഗ്യ ഇന്‍ഷുറന്‍സും പ്രോസസിങ് ഫീസും നല്‍കണം. പങ്കെടുക്കുന്നവര്‍ യുഎഇയില്‍ ആദായനികുതിക്ക് വിധേയരാകില്ലെന്നും അറിയിപ്പില്‍ പറയുന്നു.
ഇങ്ങനെ എത്തുന്നവര്‍ക്ക് ഏതാനും മാസങ്ങളായോ അല്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് പൂര്‍ണമായോ തന്നെ ദുബൈയിലിരുന്നു ജോലിയെക്കാം. അപേക്ഷകര്‍ക്ക് ആറ് മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. കുറഞ്ഞത് 5000 ഡോളര്‍ (18,365 ദിര്‍ഹം) പ്രതിമാസ ശമ്പളം വേണം. ഇത് തെളിയിക്കാന്‍ മൂന്ന് മാസത്തെ ശമ്പള സ്ലിപ്പും ബാങ്ക് സ്റ്റേറ്റ്‌മെന്റും വേണം. കമ്പനി ഉടമയാണെങ്കില്‍ ഒരു വര്‍ഷത്തിനുമേല്‍ കമ്പനിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയും പ്രതിമാസം ശരാശരി 5000 ഡോളര്‍ വരുമാനം തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റും നല്‍കണം.