പ്രപഞ്ചനാഥൻ കനിഞ്ഞനുഗ്രഹിച്ച ശബ്‍ദമാധുര്യമാണ് ചിത്രചേച്ചിയുടേത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള തെക്കേ ഇന്ത്യക്കാർ ഒരു ദിവസത്തിൽ ഒരിക്കലെങ്കിലും ചിത്രചേച്ചിയുടെ ഗാനം കേൾക്കും അന്നും ഇന്നും തെന്നിന്ധ്യയിൽ ധാരാളം നായികമാർ വന്നുപോയി.
എന്നാൽ ചിത്രചേച്ചി നിത്യഹരിതയായി തന്നെ അതേ പ്രഭാവത്തോടെ സിനിമാരംഗത്ത് നിൽക്കുന്നതിൽ വളരെ അധികം അഭിമാനമുണ്ട്, തെലുങ്കിൽ ഞാൻ ജഗപതിബാബുഗാരുവിന്റെ (ഡാഡി ഗിരിജ) നായികയായി അഭിനയിച്ച “പന്തിരി മഞ്ചം” സിനിമയിലെ ” ചിലകമ്മ പലുകു” എന്നഗാനവും, തമിഴിൽ മുരളിയുടെ
നായികയായി ഞാൻ അഭിനയിച്ച” വളയൽ സത്തം ” എന്ന ചിത്രത്തിലെ
നന്ദവന കുയിലുക്ക് ” എന്നഗാനവും, മലയാളത്തിൽ ലാലേട്ടനും ഞാനും, അരുണ അക്കയും, സോമൻ അങ്കിളും കാഞ്ചനാമ്മയും കൂടി അഭിനയിച്ച” ഞാൻ പിറന്ന നാട്ടിൽ” എന്നചിത്രത്തിലെ ” മോഹം പോലെ മേഘം” എന്ന ഗാനവുമെല്ലാം എനിക്ക്
ഓർമ്മശക്തിയുള്ളിടത്തോളം കാലം മറക്കാൻ കഴിയില്ല. എന്റെ ജീവിതത്തിലെ നല്ലപ്രായത്തിൽ ചിത്രചേച്ചിയുടെ ഗാനങ്ങളും എനിക്ക് ധാരാളം ആരാധകരെ നേടിത്തരാൻ കാരണമായിട്ടുണ്ടെന്ന് നടി ഭാഗ്യശ്രീ പറഞ്ഞു.
പ്രപഞ്ചനാഥൻ ചിത്രചേച്ചിയ്ക്ക് ദീർഘായുസ്സും ആരോഗ്യവും നൽകുന്നതോടൊപ്പം നമ്മളുടെ ജീവിതത്തിൽ സന്തോഷം നിറക്കുന്ന ഗാനങ്ങൾ ഇനിയും
ആ ശബ്ദത്തിലൂടെ കേൾക്കാൻ കഴിയട്ടെ എന്നും ഞാൻ ആത്മാർഥമായി ഈ വേളയിൽ പ്രാർത്ഥിക്കുന്നു. ഭാഗ്യശ്രീ പറഞ്ഞു നിർത്തി.
1980 കളിലും 90 കളിലും ധാരാളം മുൻനിരനായകന്മാരുടെ കൂടെ അഭിനയിച്ച ഭാഗ്യശ്രീ മലയാളത്തിൽ മാത്രം “ഭാഗ്യലക്ഷ്മി” എന്നപേരിൽ അഭിനയിച്ചു. രാധാസ് സോപ്പിന്റെ പരസ്യത്തിലെ വലിയ കണ്ണുകളുള്ള പെൺകുട്ടിയെ മലയാളത്തിലെ പ്രേക്ഷകർക്ക് എളുപ്പത്തിൽ മറക്കാൻ കഴിയില്ലല്ലോ.