X
    Categories: Auto

വാഹന പ്രേമികളെ കൊതിപ്പിക്കുന്ന പുതുമകളോടെ ഇന്നോവ ക്രിസ്റ്റ

ടൊയോട്ടയുടെ ഇന്ത്യയിലെ ജനപ്രിയ വാഹനം ഇന്നോവ ക്രിസ്റ്റയുടെ പുതിയ മോഡല്‍ അവതരിപ്പിച്ചു. പുതിയ ഗ്രില്ലും ബംപറുമടക്കം ആകര്‍ഷകമായ മുന്‍ഭാഗവും പുതിയ അലോയ് വീല്‍ ഡിസൈനും മെച്ചപ്പെട്ട കണക്റ്റഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അടക്കം ഏറെ സവിശേഷതകളുമായാണ് പുതിയ ഇന്നോവ വിപണിയിലെത്തിയത്.

ഏഴു എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ ഈ വിഭാഗത്തിലെ തന്നെ മികച്ച സുരക്ഷ സംവിധാനങ്ങള്‍ ഇന്നോവയിലുണ്ട്. കൂടാതെ പുതിയ എക്സ്റ്റീരിയര്‍ കളര്‍ സ്‌ക്രീം, ക്രോം അവരണത്തോടു കൂടിയ പിയാനോ ബ്ലാക്ക് ഗ്രില്‍, മെച്ചപ്പെട്ട സുരക്ഷയ്ക്കായി എംഐഡി ഇന്‍ഡിക്കേഷനൊപ്പം ഫ്രണ്ട് ക്ലിയറന്‍സ് സോനാര്‍, ആന്‍ഡ്രോയിഡ് ഓട്ടോയിലും ആപ്പിള്‍ കാര്‍പ്ലേയിലും പ്രവര്‍ത്തിപ്പിക്കാവുന്ന ഓള്‍ ന്യൂ സ്മാര്‍ട്ട് പ്ലേകാസ്റ്റ് ടച്ച്സ്‌ക്രീന്‍ ഓഡിയോ തുടങ്ങിയവയും ക്രിസ്റ്റിയിലുണ്ട്. കേരളത്തിലൊഴികെ 16.26 ലക്ഷം രൂപ മുതല്‍ 24.33 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില.

2005ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ഇന്നോവ, എംപിവി വിപണിയില്‍ ഏറ്റവും അധികം വില്‍പനയുള്ള വാഹനങ്ങളിലൊന്നാണ്. 2016 ലാണ് രണ്ടാം തലമുറ ഇന്നോവ എത്തുന്നത്. രണ്ടാം തലമുറയായ ഇന്നോവ ക്രിസ്റ്റയുടെ 3 ലക്ഷം യൂണിറ്റുകള്‍ രാജ്യത്താകെമാനം വിറ്റിട്ടുണ്ടെന്ന് ടൊയോട്ട പറയുന്നു.

 

Test User: