വിചാരണ തുടങ്ങാനിരിക്കെ പത്തനംതിട്ടയില്‍ പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ചു. അടൂര്‍ പന്നിവിഴ നാരായണന്‍ കുട്ടിയാണ്(72) തൂങ്ങിമരിച്ചത്. നിരപരാധിയാണെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ചായിരുന്നു ജീവനുടുക്കിയത്.
രാവിലെ വീടിന്റെ മുകളില്‍ത്തെ നിലയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. താന്‍ നിരപരാധി ആണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ഇയാള്‍ പ്രതിയായിട്ടുള്ള കേസിന്റെ വിചാരണ നാളെ അടൂര്‍ അതിവേഗ കോടതി പരിഗണിക്കാന്‍ ഇരിക്കുകയായിരുന്നു. 2019ലാണ് കേസിന് ആസ്പദമായ സംഭവം. വീട്ടിലെത്തിയ ഭിന്നശേഷിക്കാരായ കുട്ടിയെ കടന്നു പിടിച്ചു എന്നാണ് ആരോപണം.