കഞ്ചാവ് കേസില്‍ നിരപരാധിയെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എറണാകുളം ഏലൂര്‍ സ്റ്റേഷനിലെ രണ്ടു പൊലീസുകാരെയാണ് സര്‍വീസില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. സിപിഒമാരായ അയൂബ്, കെ ടി ജിജോ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത നിരപരാധിയായ വ്യക്തി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.