കൊച്ചി: കാസര്‍ഗോഡ് ജില്ലയില്‍ ഐഎന്‍എല്‍ അംഗത്വ വിതരണോദ്ഘാടനത്തിനിടെ ഏറ്റുമുട്ടി പ്രവര്‍ത്തകര്‍. കാസിം ഇരിക്കൂര്‍അബ്ദുള്‍ വഹാബ് പക്ഷക്കാര്‍ തമ്മിലാണ് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായത്. ഇതേത്തുടര്‍ന്ന് അബ്ദുള്‍ വഹാബ് പക്ഷത്തെ പിന്തുണയ്ക്കുന്നവരെ പുറത്താക്കിയ ശേഷം പരിപാടി തുടര്‍ന്നു.
സസ്ഥാന തലത്തില്‍ സമവായ നീക്കങ്ങള്‍ നടക്കുന്നതിനിടെ അംഗത്വ വിതരണം നടത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് അബ്ദുള്‍ വഹാബ് പക്ഷം ചൂണ്ടിക്കാട്ടിയത്. ഇതോടെയാണ് വാക്ക് തര്‍ക്കം ഉണ്ടായത്.
വാക്ക് തര്‍ക്കം മൂത്തതോടെ അബ്ദുള്‍ വഹാബ് പക്ഷത്തെ കാസിം ഇരിക്കൂര്‍ വിഭാഗം ബലം പ്രയോഗിച്ച് യോഗസ്ഥലത്തു നിന്നും പുറത്താക്കി. പാര്‍ട്ടി ഒന്നിച്ചു മുന്നോട്ടു പോകുന്നതിനെ എതിര്‍ക്കുന്നവരാണ് പ്രശ്‌നം ഉണ്ടാക്കിയതെന്ന് അബ്ദുള്‍ വഹാബ് പക്ഷം ആരോപിച്ചു. പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരാണ് പ്രശ്‌നം ഉണ്ടാക്കിയതെന്ന് കാസിം ഇരിക്കൂര്‍ വിഭാഗം പറയുന്നു. അബ്ദുള്‍ വഹാബ് പക്ഷത്തെ പുറത്താക്കിയ ശേഷമാണ് പരിപാടി തുടര്‍ന്നത്.