X

ലോകകപ്പ് ഫൈനല്‍: സൂപ്പര്‍താരത്തിന് താരത്തിന് പരിക്ക്; ക്രൊയേഷ്യക്ക് തിരിച്ചടി

മോസ്‌കോ: ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സിനെ നേരിടുന്ന ക്രൊയേഷ്യക്ക് കനത്ത തിരിച്ചടി. സൂപ്പര്‍താരത്തിന്റെ പരിക്കാണ് ആദ്യമായി ലോകകപ്പ് ഫൈനലില്‍ പന്തു തട്ടാന്‍ ഒരുങ്ങുന്ന ക്രൊയേഷ്യക്ക് തിരിച്ചടിയായത്. സെമിയില്‍ ഇംഗ്ലണ്ടിനെതിരായ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഇവാന്‍ പെരിസിച്ചാണ് പരിക്കിന്റെ പിടിയിലായത്. പരിക്കേറ്റ താരം ഇന്നു കളിക്കുമോ എന്നതില്‍ പരിശീലകന്‍ ദാലിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. 1998 ഫ്രാന്‍സ് ആതിഥ്യം വഹിച്ച ലോകകപ്പില്‍ സൈമിയില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായതിന്റെ കണക്കു തീര്‍ക്കാന്‍ ഒരുങ്ങുന്ന ലൂക്കാ മോഡ്രിച്ചിന്റെ സംഘത്തിന് പെരിസിച്ചിന്റെ അഭാവം വലിയ തിരിച്ചടിയാവും.

സെമിയില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ താരത്തെ എക്‌സ്ട്രാ ടൈമിന്റെ അധികസമയത്ത് പിന്‍വലിച്ചിരുന്നു. മത്സരത്തില്‍ നാലാം മിനുട്ടില്‍ ട്രിപ്പിയറിന്റെ ഗോളില്‍ പിന്നിലായ ടീമിനെ ഒരു ഗോളും ഒരു അസിസ്റ്റും നേടി ഫൈനലിന് ടീം യോഗ്യത നേടിയപ്പോള്‍ പെരിസിച്ചായിരുന്നു കളിയിലെ താരം. അതേസമയം ഇന്നലെ നടന്ന ടീമിന്റെ പരിശീലനത്തിലും പെരിസിച്ച് ഇറങ്ങിയില്ലന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യനിരയിലെ മോഡ്രിച്ച്- റാകിറ്റിച്ച് സഖ്യം പോലെ മുന്‍നിരയിലെ പെരിസിച്ച്-മാന്‍സൂക്കിച്ച് സഖ്യമാണ് ക്രൊയേഷ്യയുടെ സ്വപ്‌ന ഫൈനലിന് കളം ഒരുകിയത്.

 

അര്‍ജന്റീന അടങ്ങിയ ഗ്രൂപ്പില്‍ എല്ലാ മത്സരങ്ങളും ജയിച്ചാണ് ക്രൊയേഷ്യ നോക്കൗട്ട് ഘട്ടത്തിലെത്തിയത്. എ്ന്നാല്‍ നോക്കൗട്ടിലെ ഒരു മത്സരംപോലും നിശ്ചിത സമയത്ത് വിജയിക്കാന്‍ ക്രൊയേഷ്യക്കായില്ല. രണ്ട് മത്സരങ്ങള്‍ ഷൂട്ടൗട്ടിലാണ് വിധി നിര്‍ണയത്തില്‍ എത്തിയത്. തുടര്‍ച്ചയായി അധിക സമയം മൈതാനത്ത് കളിക്കേണ്ടി വന്നതാണ് താരങ്ങള്‍ക്ക് പരിക്കു പറ്റാന്‍ പ്രധാന കാരണമായത്. എന്നാല്‍ പെരിസിച്ചിന്റെ പരിക്കിന്റെ ഗുരുതരാവസ്ഥയും താരം ഫൈനലില്‍ കളിക്കുമോ ഇല്ലയോ എന്ന കാര്യവും ഇപ്പോള്‍ ഉറപ്പിക്കാനാവില്ലെന്നു ക്രൊയേഷ്യന്‍ പരിശീലകന്‍ ദാലിച്ച് ഇന്നലെ വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം 1998നു ശേഷം ആദ്യ കിരീടം ലക്ഷ്യം വെക്കുന്ന ഫ്രാന്‍സ് ക്യാമ്പില്‍ പരിക്കിന്റെ പ്രശ്‌നങ്ങളെന്നും അലട്ടുന്നില്ല. എംബാപെയും ഗ്രീസ്മാനും മുന്നേറ്റ നിരയില്‍ തിളങ്ങുന്നതും മധ്യനിരയില്‍ പോഗ്ബ-കാന്റെ-മാത്യുഡി സഖ്യം മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരേപോലെ തിളങ്ങുന്നതും പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സിന് ആശയ്ക്ക് വകനല്‍കുന്നുണ്ട്. 2006ല്‍ ഇറ്റലിയോട് കപ്പിനും ചുടിനും നഷ്ടമായ സ്വര്‍ണകപ്പ് ഇത്തവണ എന്തു വിലകൊടുത്തും സ്വന്തമാക്കുമെന്നാണ് ഫ്രാന്‍സ് താരങ്ങളുടെ അവകാശവാദം. സെമിയില്‍ ടൂര്‍ണമെന്റിലെ കരുത്തരായ ബെല്‍ജിയത്തെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് കലാശപ്പോരിന് യോഗ്യത നേടിയത്. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ഫൈനല്‍.

chandrika: