X

പരിശീലനത്തിനിടെ പരിക്ക്, ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ സ്മിത്ത് കളിച്ചേക്കില്ല?

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. സ്റ്റാര്‍ ബാറ്ററും മുന്‍ നായകനുമായ സ്റ്റീവ് സ്മിത്തിനു പരിക്കേറ്റു. പരിശീലനത്തിനിടെ താരത്തിന്റെ കൈവിരലുകള്‍ക്കാണ് പരിക്കേറ്റത്. ഇതേ തുടര്‍ന്നു സ്മിത്ത് പരിശീലനം തുടരാതെ മടങ്ങുകയും ചെയ്തു. നേരത്തെ പേസര്‍ ജോഷ് ഹെയ്സല്‍വുഡ് പരിക്കിനെ തുടര്‍ന്നു പുറത്തായിരുന്നു. പിന്നാലെയാണ് ആശങ്കയായി സ്മിത്തിന്റെ പരിക്ക്.

ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയം സ്വന്തമാക്കി 1-0ത്തിനു മുന്നില്‍ നില്‍ക്കുകയാണ്. രണ്ടാം ടെസ്റ്റ് ഈ മാസം 6 മുതല്‍ 10 വരെ അഡ്ലെയ്ഡില്‍ നടക്കും. അതിനിടെയാണ് പരിക്ക് ഓസീസിന് തിരിച്ചടിയാകുന്നത്. ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിങ്സിലും പരാജയപ്പെട്ട സ്മിത്തിനും പരിക്ക് ആശങ്കയായി മാറുകയാണ്. തിരിച്ചു വരാനുള്ള കഠിന ശ്രമത്തിനിടെയാണ് പരിക്ക്. സമീപ കാലത്ത് മോശം ഫോമിലാണ് സ്മിത്ത് കളിക്കുന്നത്.

webdesk13: