X

ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു

ഐടി സേവന മേഖലയിലെ നീണ്ട ഇന്നിംഗ്‌സിന് ശേഷം ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു. ബിഎസ്‌ഇക്ക് നൽകിയ പത്രകുറിപ്പിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

“അടുത്ത തലമുറ ഡിജിറ്റൽ സേവനങ്ങളിലും കൺസൾട്ടിങ്ങിലും ആഗോള തലവനായ ഇൻഫോസിസ്, പ്രസിഡന്റ് മോഹിത് ജോഷിയുടെ രാജി പ്രഖ്യാപിച്ചു. 2023 മാർച്ച് 11 മുതൽ അദ്ദേഹം അവധിയിലായിരിക്കും, കമ്പനിയുമായുള്ള അവസാന തീയതി 2023 ജൂൺ 09 ആയിരിക്കും.
പത്രക്കുറിപ്പിൽ പറഞ്ഞു.

കമ്പനിയുടെ പ്രസിഡന്റ് എന്ന നിലയിൽ, ഇൻഫോസിസിലെ ഫിനാൻഷ്യൽ സർവീസസ് & ഹെൽത്ത് കെയർ, ലൈഫ് സയൻസസ് ബിസിനസുകളുടെ ചുമതല മോഹിത് ജോഷിക്കായിരുന്നു. കൂടാതെ, എഡ്ജ്വെർവ് സിസ്റ്റംസ് ലിമിറ്റഡിന്റെ ചെയർമാനായിരുന്നു അദ്ദേഹം, ഗ്ലോബൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ ഫിനാക്കിൾ ഉൾപ്പെടുന്ന സ്ഥാപനത്തിന്റെ സോഫ്റ്റ്‌വെയർ ബിസിനസ്സിന് അദ്ദേഹം നേതൃത്വം നൽകി.

 

webdesk15: