X
    Categories: indiaNews

പുറംജോലി ചെയ്യുന്നതില്‍ ജീവനക്കാരെ വിലക്കി ഇന്‍ഫോസിസ്‌

ന്യൂഡല്‍ഹി: ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നതിനൊപ്പം പുറമേനിന്നുള്ള മറ്റ് ജോലികള്‍ ഏറ്റെടുത്ത് ചെയ്യുന്നതിന് (മൂണ്‍ലൈറ്റിങ്) ജീവനക്കാര്‍ക്ക് വിലക്ക്. ഇത്തരത്തില്‍ പുറംജോലി ചെയ്യുന്നത് പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടിക്ക് ഇടയാക്കുമെന്ന് കമ്പനി എച്ച്. ആര്‍ വിഭാഗം വ്യക്തമാക്കി.

സാധാരണ ജോലിസമയത്തിനിടയ്‌ക്കോ അതിനു ശേഷമോ പുറമേനിന്നുള്ള മറ്റ് ജോലികള്‍ ഏറ്റെടുക്കാന്‍ പാടില്ലെന്ന് ഇന്‍ഫോസിസ് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. ഇരട്ടജോലി സമ്പ്രദായത്തെ ശക്തമായി നിരുത്സാഹപ്പെടുത്തുന്നുവെന്നും കമ്പനി വ്യക്തമാക്കി. ചില നിബന്ധനകള്‍ക്ക് അനുസൃതമായി, കമ്പനിയിലെ പതിവു ജോലി സമയത്തിനു ശേഷം മറ്റൊരു ജോലി ചെയ്യുന്ന രീതിയാണ് മൂണ്‍ലൈറ്റിങ് എന്ന് അറിയപ്പെടുന്നത്. ഒരുമാസം മുന്‍പ് വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജിയും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ പുറത്തുനിന്ന് മറ്റൊരു ജോലി ഏറ്റെടുത്തു ചെയ്യുന്ന മൂണ്‍ലൈറ്റിങ് സമ്പ്രദായത്തിനെതിരേ രംഗത്തെത്തിയിരുന്നു. മൂണ്‍ലൈറ്റിങ് സമ്പ്രദായത്തെ വഞ്ചന എന്നായിരുന്നു അന്ന് അദ്ദേഹം വിശേഷിപ്പിച്ചത്. കോവിഡ് മഹാമാരിക്കാലത്ത് വര്‍ക്ക് ഫ്രം ഹോം സമ്പ്രദായം വ്യാപകമായതിന് പിന്നാലെയാണ് മൂണ്‍ലൈറ്റിങും സജീവമായത്.

Test User: