X
    Categories: indiaNews

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാഠപുസ്തകത്തില്‍നിന്നും നീക്കി

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാഠപുസ്തകത്തില്‍നിന്നും നീക്കം ചെയ്ത് നാഷനല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷനല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് (എന്‍.സി.ഇ. ആര്‍.ടി). 12-ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠത്തില്‍ നിന്നാണ് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില ഖണ്ഡികകള്‍ ഒഴിവാക്കിയത്.

പുസ്തകങ്ങളില്‍ നിന്ന് അപ്രസക്തമായ ഭാഗങ്ങള്‍ നീക്കം ചെയ്തു എന്നാണ് ഇതിന് ന്യായീകരണമായി പറയുന്നത്. ആദ്യമായല്ല എന്‍. സി.ഇ. ആര്‍.ടി ഇത്തരമൊരു വെട്ടിമാറ്റല്‍ അവതരിപ്പിക്കുന്നത്. ഏപ്രിലില്‍ പത്താം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠ്യപദ്ധതിയുടെ ഭാഗമായ ഡെമോക്രാറ്റിക് പോളിസികള്‍ എന്ന പുസ്തകത്തില്‍ നിന്ന് ഫൈസ് അഹമ്മദ് ഫൈസിന്റെ രണ്ട് ഉറുദു കവിതകള്‍ നീക്കം ചെയ്തിരുന്നു.

Chandrika Web: