X
    Categories: indiaNews

രാജ്യം ജനാധിപത്യത്തില്‍ നിന്നും ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഭീഷണി നേരിടുകയാണെന്നും ജനാധിപത്യം തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും രാജ്യത്ത് നിലവിലുള്ളത് ഏകാധിപത്യമാണെന്നും സോണിയ പറഞ്ഞു. ഛത്തീസ്ഗഢ് നിയമസഭാ മന്ദിരം ശിലാസ്ഥാപന ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു സോണിയയുടെ വിമര്‍ശനം.

ജനങ്ങളെ പരസ്പരം തമ്മില്‍ തല്ലിക്കാന്‍ വെറുപ്പിന്റെ വിഷം ഉത്പാദിപ്പുക്കുന്ന ശക്തികളുണ്ട് രാജ്യത്ത്. അഭിപ്രായസ്വാതന്ത്ര്യം രാജ്യത്ത് ഭീഷണി നേരിടുകയാണ്. അവര്‍ ആഗ്രഹിക്കുന്നത് ജനങ്ങളെ നിശ്ശബ്ദരാക്കാനാണ്. ഇന്ത്യയിലെ ജനങ്ങള്‍, നമ്മുടെ ഗോത്രവര്‍ഗക്കാര്‍, സ്ത്രീകള്‍, യുവാക്കള്‍ എല്ലാവരും വായടയ്ക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ജനാധിപത്യ സങ്കല്‍പം തന്നെ ഇന്ന് അപകടാവസ്ഥയിലാണ്. രാജ്യം ജനാധിപത്യത്തില്‍(ലോക്ഷാഹി)നിന്നും ഏകാധിപത്യത്തിലേക്ക് (തനാഷാഹി) ഉയരുകയാണ്, സോണിയ പറഞ്ഞു.

സ്വാതന്ത്ര്യം നേടി 75 വര്‍ഷത്തിനു ശേഷം ജനാധിപത്യവും ഭരണഘടനയും ഭീഷണി നേരിടേണ്ടിവരുന്ന നമ്മുടെ രാജ്യത്തിന് അഭിമുഖീകരിക്കേണ്ടി വരുമെന്ന് മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും ബി.ആര്‍. അംബേദ്കറും ഉള്‍പ്പെടെയുള്ള പൂര്‍വികര്‍ ആരും സങ്കല്‍പിച്ചിട്ടുണ്ടാവില്ലെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

സ്വതന്ത്ര്യം ലഭിച്ച് ഏഴര പതിറ്റാണ്ടിന് ശേഷം, രാജ്യം നേരിടുന്നത് കടുത്ത ഭീഷണിയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. ഈ ദുഷ്‌കരമായ സാഹചര്യം നമ്മുടെ രാജ്യത്തിന് അഭിമുഖീകരിക്കേണ്ടി വരുമെന്ന് മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും ബി.ആര്‍. അംബേദ്കറും ഉള്‍പ്പെടെയുള്ള പൂര്‍വികര്‍ ആരും സങ്കല്‍പിച്ചിട്ടുണ്ടാവില്ലെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

chandrika: