ന്യൂഡല്‍ഹി: ഏപ്രില്‍ മാസത്തെ കണക്കു പ്രകാരം രാജ്യത്ത് ഉപഭോക്തൃ വിലപ്പെരുപ്പം എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.79 ശതമാനത്തില്‍. പെട്രോളിയം ഉത്പന്നങ്ങള്‍ക്കൊപ്പം അവശ്യ ഭക്ഷ്യ വസ്തുക്കളുടെ വില കൂടി കുതിച്ചുയര്‍ന്നതാണ് ചില്ലറ വിപണിയിലെ വിലപ്പെരുപ്പം കുത്തനെ ഉയരാന്‍ ഇടയാക്കിയത്.
മാര്‍ച്ച് മാസം 6.95 ശതമാനമായിരുന്നു വിലപ്പെരുപ്പം. റിസര്‍വ് ബാങ്ക് നിശ്ചയിച്ച പരമാവധി വിലപ്പെരുപ്പ നിരക്കായ ആറ് ശതമാനം ഭേദിച്ച് തുടര്‍ച്ചയായ നാലാം മാസമാണ് സി.പി.ഐ കുതിക്കുന്നത്.