X

വിലക്കയറ്റവും അഴിമതിയും; ഇടത് ദുര്‍ഭരണത്തില്‍ ജനജീവിതം ദുസ്സഹമായി: മുസ്‌ലിം ലീഗ്

വിലക്കയറ്റവും അഴിമതിയും സ്വജനപക്ഷപാതവും കാരണം ഇടത് ദുര്‍ഭരണത്തില്‍ ജനജീവിതം ദുസ്സഹമായി മാറിയെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി. സാധാരണക്കാരെ തീരെ ഗൗനിക്കാതെയാണ് ഇന്ധന സെസ് വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ജനവിരുദ്ധ നയങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. നിത്യോപയോഗ സാധനങ്ങള്‍ക്കും നിര്‍മ്മാണ സാമഗ്രികള്‍ക്കും വില കുതിച്ചുയരുകയാണ്. സാധാരണക്കാര്‍ ജീവിക്കാന്‍ വഴിയില്ലാതെ നെട്ടോട്ടമോടുമ്പോള്‍ മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേര് പറഞ്ഞ് അവരെ മണിക്കൂറുകളോളം വഴിയില്‍ തടഞ്ഞുനിര്‍ത്തുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളിലും മരണ വീടുകളില്‍ പോലും പ്രതിഷേധം ഭയന്ന് കറുത്ത വസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയാണ്. കേരള ചരിത്രത്തില്‍ ഇന്നേവരെ ഒരു മുഖ്യമന്ത്രിയും ഈ രീതിയില്‍ ജനങ്ങളെ ഭയന്ന് ഒളിച്ചോടിയിട്ടില്ല. – പ്രവര്‍ത്തക സമിതി യോഗം കുറ്റപ്പെടുത്തി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിന് വേണ്ടി തെയ്യാറാക്കപ്പെട്ട വോട്ടര്‍ പട്ടികയില്‍ കണ്ടെത്തിയ വ്യാപക ക്രമക്കേടിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും യോഗം വ്യക്തമാക്കി. വിജയിച്ച എം.എസ്.എഫ് യു.യു.സിമാരെ പൂര്‍ണമായും ലിസ്റ്റില്‍ ഉള്‍പ്പെടുത്തപ്പെട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് നടക്കാത്ത ക്യാമ്പസുകളില്‍ എസ്.എഫ്.ഐയുടെ പേരിലുള്ള യു.യു.സിമാരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഈ അനീതിക്കെതിരെ എം.എസ്.എഫ് നടത്തുന്ന സമരത്തിനും ഇടത് ദുര്‍ഭരണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന നിരന്തര സമരങ്ങള്‍ക്കും യോഗം പിന്തുണ പ്രഖ്യാപിച്ചു.

ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിന്‍ സംബന്ധിച്ച് യോഗം വിലയിരുത്തി. വാര്‍ഡ് മുതല്‍ സംസ്ഥാന തലം വരെയുള്ള സംഘടനാ തെരഞ്ഞെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. അടുത്തിടെ മരണപ്പെട്ട ടി.ഇ അബ്ദുല്ല, പണാറത്ത് കുഞ്ഞുമുഹമ്മദ്, വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവര്‍ക്കു വേണ്ടിയും അരിയില്‍ ഷുക്കൂറിന് വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥന നടത്തി. മാര്‍ച്ച് നാലിന് സംസ്ഥാന കൗണ്‍സില്‍ യോഗവും മാര്‍ച്ച് അഞ്ചിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കേരള സര്‍ക്കാരിന്റെ മികച്ച നഗരസഭക്കുള്ള സ്വരാജ് ട്രോഫി നേടിയ തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടിയെ ഉപഹാരം നല്‍കി ആദരിച്ചു.

കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്്ദുല്‍ വഹാബ് എം.പി, ദേശീയ സീനിയര്‍ വൈസ് പ്രസിഡണ്ട് ഡോ. എം.പി അബ്്ദുസ്സമദ് സമദാനി, ഉന്നതാധികാര സമിതി അംഗങ്ങളായ കെ.പി.എ മജീദ്, ഡോ. എം കെ മുനീര്‍, സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, എം.സി മായിന്‍ ഹാജി, പി.എച്ച് അബ്്ദുസ്സലാം ഹാജി, കെ.കുട്ടി അഹമ്മദ് കുട്ടി, ടി.പി.എം സാഹിര്‍, ഡോ. സി.പി ബാവ ഹാജി, സി.എ.എം.എ കരീം, കെ.ഇ അബ്്ദുറഹിമാന്‍, അബ്്ദുറഹിമാന്‍ കല്ലായി, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, കെ.എം ഷാജി, അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, അബ്്ദുറഹ്മാന്‍ രണ്ടത്താണി, സി.എച്ച് റഷീദ്, ബീമാപ്പള്ളി റഷീദ്, പി.എം സാദിഖലി, ഷാഫി ചാലിയം, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.കെ ബഷീര്‍, പി അബ്്ദുല്‍ ഹമീദ്, അഡ്വ. യു എ ലത്തീഫ്, പി ഉബൈദുള്ള, ടി.വി ഇബ്രാഹിം, കുറുക്കോളി മൊയ്തീന്‍, നജീബ് കാന്തപുരം, എ.കെ.എം അഷ്്‌റഫ്, പ്രവര്‍ത്തക സമിതി അംഗങ്ങളും ജില്ലാ പ്രസിഡണ്ട് ജനറല്‍ സെക്രട്ടറിമാരും പോഷക ഘടകം പ്രതിനിധികളുമായ പി.കെ അബ്്ദുറബ്ബ്, സി മമ്മൂട്ടി, എം.സി ഖമറുദ്ദീന്‍, പാറക്കല്‍ അബ്്ദുള്ള, എ അബ്്ദുറഹിമാന്‍, അഡ്വ. കരീം ചേലേരി, പി കെ അബ്്ദുള്ള, കെ കെ അഹമ്മദ് ഹാജി, ടി മുഹമ്മദ്, ഉമ്മര്‍ പാണ്ടികശാല, എം.എ റസാഖ് മാസ്റ്റര്‍, എന്‍.സി അബൂബക്കര്‍, കെ.എ ഖാദര്‍ മാസ്റ്റര്‍, എം.സി വടകര, സി.വി.എം വാണിമേല്‍, സി കെ സുബൈര്‍, അഷ്‌റഫ് കോക്കൂര്‍, എം അബ്്ദുള്ളക്കുട്ടി, പി.എ ജബ്ബാര്‍ ഹാജി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, സി.പി സൈതലവി, ടി പി അഷ്‌റഫലി, പി എം എ സമീര്‍, കെ പി മുഹമ്മദ് കുട്ടി, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, ഹനീഫ മൂന്നിയൂര്‍, എ.പി ഉണ്ണികൃഷ്ണന്‍, അഡ്വ. എം റഹ്്മത്തുള്ള, സയ്യിദ് അഹമ്മദ് ബാഫഖി, കെ.പി മറിയുമ്മ, കളത്തില്‍ അബ്്ദുള്ള, മരക്കാര്‍ മാരായമംഗലം, സി എ മുഹമ്മദ് റഷീദ്, പി എം അമീര്‍, കെ എം അബ്്ദുല്‍ മജീദ്, അഡ്വ. വി ഇ അബ്്ദുല്‍ ഗഫൂര്‍, ഹംസ പറക്കാട്ട്, കെ എം എ ഷുക്കൂര്‍, അഡ്വ. എച്ച് ബഷീര്‍ കുട്ടി, അസീസ് ബഡായില്‍, മുഹമ്മദ് റഫീഖ്, ടി എം ഹമീദ്, സമദ് മേപ്രത്ത്, എം അന്‍സാറുദ്ദീന്‍, അഡ്വ. സുല്‍ഫീക്കര്‍ സലാം, നൗഷാദ് യൂനുസ്, കണിയാപുരം ഹലീം, പി.കെ ഫിറോസ്, സുഹറ മമ്പാട്, അഡ്വ. പി. കുല്‍സു, അഹമ്മദ് കുട്ടി ഉണ്ണികുളം, യു.സി രാമന്‍, അഡ്വ. മുഹമ്മദ് ഷാ, സി.കെ നജാഫ്, വി.കെ.പി ഹമീദലി, അബ്ദുല്ല ഫാറൂഖി, പി കെ നവാസ്, അസീസ് നരിക്കുനി ചര്‍ച്ചയില്‍ പങ്കെടുത്തു. സി.പി ചെറിയ മുഹമ്മദ് നന്ദി പറഞ്ഞു.

 

webdesk11: