ലഖ്‌നൗ: സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാന്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ദമ്പതിമാര്‍ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു. ഉത്തര്‍പ്രദേശിലെ കന്നൗജ് സ്വദേശികളായ ദമ്പതിമാരാണ് കാര്‍ സ്വന്തമാക്കാനായി കുഞ്ഞിനെ വിറ്റത്.
കുഞ്ഞിന്റെ മുത്തച്ഛനും മുത്തശ്ശിയും നല്‍കിയ പരാതിയിലാണ് സംഭവം പുറത്തറിഞ്ഞത്. മൂന്ന് മാസം മുമ്പാണ് ഇവരുടെ മകള്‍ കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ അടുത്തിടെ കാര്‍ വാങ്ങാനായി മകളും മരുമകനും ഒന്നരലക്ഷം രൂപയ്ക്ക് ഒരു വ്യവസായിക്ക് കുഞ്ഞിനെ വിറ്റെന്നായിരുന്നു ഇവരുടെ പരാതി.
തുടര്‍ന്ന് പൊലീസ് ദമ്പതിമാരെ കഴിഞ്ഞദിവസം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതോടെയാണ് സത്യം പുറത്തറിഞ്ഞത്. ദമ്പതിമാര്‍ അടുത്തിടെ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയതായും കുഞ്ഞ് ഇപ്പോഴും വ്യവസായിയുടെ കൈയിലാണെന്നും പൊലീസ് പറഞ്ഞു.