കൊച്ചി: അങ്കമാലിയില്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് കൊന്നു കുഴിച്ചുമൂടിയെന്ന് പരാതി. ഒരു നാടോടി സ്ത്രീയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ഭര്‍ത്താവ് മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അങ്കമാലി സി.ഐ ഓഫീസിനോട് ചേര്‍ന്ന സ്ഥലത്താണ് കുഞ്ഞിനെ കുഴിച്ചിട്ടത്.
രാവിലെ പൊലീസ് സ്റ്റേഷനിലെത്തിയ അമ്മയാണ് കൊലപാതകം സംബന്ധിച്ച് പൊലീസിനെ വിവരമറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് മണികണ്ഠനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാള്‍ ആരോപണം നിഷേധിച്ചു. കുഞ്ഞ് പാല് കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നും അതിനാല്‍ കുഴിച്ചിടുകയായിരുന്നു എന്നും മണികണ്ഠന്‍ പൊലീസിനോട് പറഞ്ഞു.
എന്നാല്‍ ഇത് പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. എന്നാണ് കുഞ്ഞ് കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല. ഇയാളെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.