X

മരുന്നില്ലാതെ പിഞ്ചുകുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പ്; രണ്ട് നഴ്സുമാർക്ക് സസ്പെൻഷൻ

കൊല്ലം: പെരിനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ രണ്ടര മാസം പ്രായമായ കുഞ്ഞിന് മരുന്നുനിറക്കാതെ കുത്തിവെപ്പെടുത്തതായി പരാതി. വെള്ളിമണ്‍ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനാണ് മരുന്നില്ലാതെ ഇഞ്ചക്ഷന്‍ നല്‍കിയത്. കുട്ടിയുടെ പിതാവ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.

ജൂനിയര്‍ പ്രൈമറി ഹെല്‍ത്ത് നഴ്‌സുമാരായ എസ്.ഷീബ, ഡി.ലൂര്‍ദ് എന്നിവരെയാണ് ജില്ല മെഡിക്കല്‍ ഓഫിസര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. വെള്ളിമണ്‍ വത്സല മന്ദിരം വിഷ്ണു പ്രസാദിന്റെയും ശ്രീലക്ഷ്മിയുടെയും മകള്‍ 75 ദിവസം പ്രായമായ ശ്രീനികയാണ് നഴ്‌സുമാരുടെ അശ്രദ്ധയ്ക്ക് ഇരയായത്. കുഞ്ഞിനു രണ്ടര മാസത്തില്‍ എടുക്കുന്ന ഐപിവി, പെന്റാവാലന്റ്, വിസിവി എന്നീ പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കുന്നതിനാണ് ആശുപത്രിയില്‍ കൊണ്ടുവന്നത്.

webdesk14: